പ്രഗതി സ്കോളർഷിപ്പ്
എ.ഐ.സി.ടി.ഇ. യുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ടെക്നിക്കൽ ഡിഗ്രി (എഞ്ചിനീയറിംഗ്)/ഡിപ്ലോമ കോഴ്സുകൾ ചെയ്യുന്ന പെൺകുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് ആണ് പ്രഗതി സ്കോളർഷിപ്പ്.പ്രതിവർഷം, 50000/- രൂപ സ്കോളർഷിപ്പായി ലഭിക്കും. ഒന്നാം വർഷ വിദ്യാർത്ഥിനികൾക്കു മാത്രമാണ്, ഫ്രഷ് കാറ്റഗറിയിൽ അപേക്ഷിക്കാൻ സാധിക്കുക. കുടുംബത്തിന്റെ വാർഷിക വരുമാനം, പരമാവധി 8 ലക്ഷം രൂപയായിരിക്കണം.
സാക്ഷം സ്കോളർഷിപ്പ്
എ.ഐ.സി.ടി.ഇ. യുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ടെക്നിക്കൽ ഡിഗ്രി (എഞ്ചിനീയറിംഗ്)/ഡിപ്ലോമ കോഴ്സുകൾ ചെയ്യുന്ന ഭിന്ന ശേഷി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പാണ്, സാക്ഷം. 40% ത്തിൽ കുറയാത്ത വൈകല്യം ഉള്ളവരായിരിക്കണം. പ്രതിവർഷം, 50000/- രൂപ സ്കോളർഷിപ്പായി ലഭിക്കും. ഒന്നാം വർഷ വിദ്യാർത്ഥികൾക്കു മാത്രമാണ്, ഫ്രഷ് കാറ്റഗറിയിൽ അപേക്ഷിക്കാൻ സാധിക്കുക. കുടുംബത്തിന്റെ വാർഷിക വരുമാനം പരമാവധി 8 ലക്ഷം രൂപയായിരിക്കണം.
advertisement
സ്വനത്ത് സ്കോളർഷിപ്പ്
എ.ഐ.സി.ടി.ഇ. യുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ ടെക്നിക്കൽ ഡിഗ്രി (എഞ്ചിനീയറിംഗ്)/ഡിപ്ലോമ കോഴ്സുകൾ ചെയ്യുന്ന അനാഥരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പാണ്,സ്വനത്ത്. പഠനകാലയളവിലെ ഏതു വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാനവസരമുണ്ട്. തെരഞ്ഞടുക്കപ്പെടുന്നവർക്ക് പ്രതിവർഷം, 50000/- രൂപ സ്കോളർഷിപ്പായി ലഭിക്കും.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)