ഓസ്‌ട്രേലിയയിലെ ഡീക്കിന്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലാണ് വൈസ് ചാന്‍സിലേഴ്‌സ് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് ക്രമീകരിച്ചിരിക്കുന്നത്. 60 ലക്ഷം രൂപയാണ്, സ്‌കോളര്‍ഷിപ്പ് ആനുകൂല്യം. മികച്ച പഠനാന്തരീക്ഷവും, പഠന ശേഷമുള്ള കരിയര്‍ സാധ്യതകളും, താങ്ങാവുന്ന ട്യൂഷന്‍ ഫീസുമൊക്കെ തന്നെയാണ്, ആസ്‌ട്രേലിയയിലെ പഠനത്തിൻ്റെ പ്രത്യേകത.അതു തന്നെയാണ്, പഠിതാക്കളെ ആസ്‌ട്രേലിയ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. സ്കോളർഷിപ്പ് സംഖ്യയ്ക്കു തന്നെ പഠനം പൂർത്തികരിക്കാൻ അവസരമുണ്ട്.
ഡീക്കിന്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ചെയ്ഞ്ചിങ് ലൈവ്‌സ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം . 60 ലക്ഷം രൂപ നിരക്കില്‍ 10 സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമുകളുണ്ട്. ഡീക്കിന്‍ യൂണിവേഴ്‌സിറ്റിയുടെ വിക്ടോറിയയില്‍ സ്ഥിതി ചെയ്യുന്ന ക്യാമ്പസില്‍ ആണ് ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ക്കുള്ള ഈ സ്‌കോളര്‍ഷിപ്പ് സൗകര്യമുള്ളത്. മുൻ വർഷങ്ങളിൽ, ഈ സ്കോളർഷിപ്പ് നേടിയവരിൽ വലിയൊരു പങ്കും മലയാളികളാണെന്നത്, വിദ്യാര്‍ഥികള്‍ക്ക് മുന്നിലെ മികച്ച സാധ്യതയാണ്.
advertisement
തിരഞ്ഞെടുപ്പ് ക്രമം
ന്യൂഡല്‍ഹിയിലെ ഡീക്കിന്‍ സൗത്ത് ഏഷ്യ ഓഫീസില്‍ വെച്ച് നടക്കുന്ന സെലക്ഷന്‍ പ്രോഗ്രാമില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അര്‍ഹത. നിലവിലുള്ള പത്ത് പ്രോഗ്രാമുകളില്‍ ഒന്ന് കായിക രംഗത്തെ മികവിന് അടിസ്ഥാനമാക്കിയാണ് നല്‍കുക.
പഠന സാധ്യതകൾ
1.ബിരുദ പ്രോഗ്രാമുകൾ
2 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ
യോഗ്യതാപരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്, ബിരുദ പ്രോഗ്രാമുകളിലെയ്ക്കുള്ള പ്രാഥമിക തിരഞ്ഞെടുപ്പ്. സര്‍വകലാശാല നിര്‍ദേശിച്ചിരിക്കുന്ന ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം നേടിയവരായിരിക്കണം. പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവും പരിഗണിക്കും. അപേക്ഷകർ, ഇന്ത്യയില്‍ സ്ഥിര താമസമുള്ളവരും ആയിരിക്കണം
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://deakinuniversity.in/vcscholars/
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)