അപേക്ഷേകർ സംസ്ഥാനത്തെ മുന്നാക്ക (സംവരണേതര) സമുദായത്തിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായിരിക്കണം. സംസ്ഥാന സർക്കാർ നിയന്ത്രത്തിലുള്ള കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ (സമുന്നതി) മുഖേന നടപ്പിലാക്കി വരുന്ന സ്കോളർഷിപ്പാണിത്.
ഹൈസ്കൂൾ, ഹയർസെക്കണ്ടറി, ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ / സി.എം.എ / സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം / ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് (പിഎച്ച്.ഡി) എന്നീ വിഭാഗങ്ങളിലേക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. ഇതു കൂടാതെ വിവിധ മത്സര പരീക്ഷകളുടെ പരിശീലനത്തിനുള്ള ധനസഹായം അനുവദിക്കുന്ന വിദ്യാസമുന്നതി കോച്ചിങ് അസിസ്റ്റൻസ് പദ്ധതിയിലേക്കും ഇപ്പോൾ അപേക്ഷിക്കാൻ അവസരമുണ്ട്.
advertisement
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കണത്തിനും
വിലാസം
Kerala State Welfare Corporation for Forward Communities Ltd.
L2, Kuleena, TC 9/476, Jawahar Nagar, Kowdiar P.O., Thiruvananthapuram-3
മെയിൽ
kswcfc@gmail.com
ഫോൺ
6238170312
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)