TRENDING:

IIIC| ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിൽ തൊഴിൽ നൈപുണ്യ വികസനത്തിന് വിവിധ പ്രോഗ്രാമുകൾ; ഇപ്പോൾ അപേക്ഷിക്കാം 

Last Updated:

കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഐ.ഐ.സിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസനമാണ് നിര്‍മ്മാണ മേഖലയില്‍  ലക്ഷ്യമിടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
Photo: IIIC
Photo: IIIC
advertisement

കൊല്ലം ജില്ലയിലെ ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ഐ.ഐ.സിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ വികസനമാണ് നിര്‍മ്മാണ മേഖലയില്‍  ലക്ഷ്യമിടുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും കണ്‍സ്ട്രക്ഷന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും  കീഴിലാണ്  പ്രായോഗിക പരിശീലനം നടക്കുന്നത്.

ഐ.ഐ.ഐ.സിയിലെ വിവിധ  പ്രോഗ്രാമുകൾ

I.പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകൾ

1. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്

2. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് മാനേജ്‌മെന്റ്

advertisement

3. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബില്‍ഡിംഗ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് സിവില്‍ – ആര്‍ക്കിടെക്ചര്‍.

4. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍.

5. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ റോഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ്.

6. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനീയറിങ്.

II.അഡ്വാന്‍സ് ഡിപ്ലോമ കോഴ്‌സുകൾ

1. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം

2. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്

advertisement

III.ടെക്‌നിക്കല്‍ പ്രോഗ്രാമുകൾ

1. അസിസ്റ്റന്റ് പ്ലംബർ (അഞ്ചാം ക്ലാസ് അടിസ്ഥാന യോഗ്യത )

2. ഡ്രാഫ്റ്റ് പേര്‍സണ്‍ സിവില്‍ വര്‍ക്ക് (പത്താം ക്ലാസ് അടിസ്ഥാന യോഗ്യത )

3. ഹൗസ് കീപ്പിംഗ് ട്രെയിനി (പത്താം ക്ലാസോ ഐടിയോ ആണ് യോഗ്യത )

4. അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ (എട്ടാം ക്ലാസും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് ഈ കോഴ്‌സിന് വേണ്ട അടിസ്ഥാന യോഗ്യത )

5. കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്‌നീഷ്യന്‍ (പത്താം ക്ലാസും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമാണ് അടിസ്ഥാനയോഗ്യത)

advertisement

IV.ഹ്രസ്വകാല കോഴ്‌സുകൾ

മേൽപ്പറഞ്ഞ കോഴ്‌സുകള്‍ കൂടാതെ, ബി.ടെക്. പഠനം പൂര്‍ത്തിയായവര്‍ക്ക് പഠിക്കുവാന്‍  ഹ്രസ്വകാല കോഴ്‌സുകളും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ പ്രൊമോട്ടിംഗ് അപ്‌സ്‌കില്ലിംഗ് ഓഫ് നിര്‍മ്മാണ്‍ വര്‍ക്കേഴ്‌സ്, പ്രധാനമന്ത്രി ആവാസ് യോജന എന്നിവയുമായി ബന്ധപ്പെട്ട പരിശീലനങ്ങളും വര്‍ക്കിംഗ് പ്രൊഫഷനുകള്‍ക്കായുള്ള പുണ്യ വികസന പരിശീലനങ്ങളും ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളും സ്ഥാപനത്തിലുണ്ട്.

1. അഡ്വാന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡ്രാഫ്റ്റിംഗ് ആന്‍ഡ് വിഷ്വലൈസേഷന്‍. (160 ദിവസം)

2. അഡ്വാന്‍സ് സര്‍ട്ടിഫിക്കേറ്റ് സര്‍വ്വേ. (150 ദിവസം)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

advertisement

https://iiic.ac.in/course/

www.iiic.ac.in

തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

മലയാളം വാർത്തകൾ/ വാർത്ത/Career/
IIIC| ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിൽ തൊഴിൽ നൈപുണ്യ വികസനത്തിന് വിവിധ പ്രോഗ്രാമുകൾ; ഇപ്പോൾ അപേക്ഷിക്കാം 
Open in App
Home
Video
Impact Shorts
Web Stories