TRENDING:

സംസ്ഥാനത്ത് 15 IHRD ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം

Last Updated:

ഐ.എച്ച്.ആർ.ഡി. വെബ്‌സൈറ്റ് മുഖേന ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർസെക്കന്ററി സ്‌കൂളുകളിൽ ഈ അദ്ധ്യയനവർഷത്തെ 11-ാം ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ഐ.എച്ച്.ആർ.ഡി. വെബ്‌സൈറ്റ് മുഖേന ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പണത്തിന് ജൂൺ 12വരെ സമയമുണ്ട്.
advertisement

അപേക്ഷാ ക്രമം

ഓൺലൈൻ അപേക്ഷ പ്രക്രിയ പൂർത്തിയാക്കിയ ശേഷം വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്യുക. ശേഷം, അപേക്ഷയും അനുബന്ധ രേഖകളും 110/- രൂപ രജിസ്‌ട്രേഷൻ ഫീസ് സഹിതം ജൂൺ 15 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കേണ്ടതാണ്. പട്ടികജാതി/വർഗ്ഗ വിദ്യാർത്ഥികൾ 55/- രൂപ ഒടുക്കിയാൽ മതി.

സംസ്ഥാനത്തെ വിവിധ ഐ.എച്ച്.ആർ.ഡി. സ്കൂളുകൾ

1.മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804)

2.അടൂർ (പത്തനംതിട്ട, 04734-224078, 8547005020)

3.ചേർത്തല, (ആലപ്പുഴ, 0478-2552828,8547005030)

advertisement

4.മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010)

5.പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013)

6.പീരുമേട് (ഇടുക്കി, 04869-233982, 8547005011/9446849600)

7.മുട്ടം (തൊടുപുഴ, 0486-2255755, 8547005014)

8.കലൂർ (എറണാകുളം, 0484-2347132, 8547005008)

9.കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015)

10.ആലുവ (എറണാകുളം, 0484-2623573, 8547005028)

11.വരടിയം (തൃശൂർ, 0487-2214773, 8547005022)

12.വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009)

13.വട്ടംകുളം (മലപ്പുറം 0494-2681498, 8547005012)

14.പെരിന്തൽമണ്ണ (മലപ്പുറം, 04933-225086, 8547021210)

15.തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031)

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

advertisement

http://ihrd.ac.in

മെയിൽ

ihrd.itd@admin.coa

തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

മലയാളം വാർത്തകൾ/ വാർത്ത/Career/
സംസ്ഥാനത്ത് 15 IHRD ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിൽ പ്ലസ് വൺ പ്രവേശനം
Open in App
Home
Video
Impact Shorts
Web Stories