നാല് വ്യത്യസ്ത രീതികളിലാണ് ഇന്ത്യൻ ആർമി എഞ്ചിനീയർമാരെ നിയമിക്കുന്നത്. നിർബന്ധിത പരിശീലന പരിപാടിയിലൂടെയും ഇവർ കടന്നുപോകേണ്ടതുണ്ട്. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി ഇതിനായി 49 ആഴ്ചത്തെ പരിശീലനം വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ അംഗത്വമെടുക്കുന്ന ഉദ്യോഗാർത്ഥികൾ 18 മാസത്തെ പരിശീലന കാലയളവ് പൂർത്തിയാക്കണം. ഉദ്യോഗാർഥികളുടെ തിരഞ്ഞെടുപ്പ് നടപടിക്രമത്തിൽ ഒരു എഴുത്ത് പരീക്ഷ, ഒരു SSB അഭിമുഖം, ഒരു മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ട്. ഓരോ ഘട്ടവും പാസ്സായി മെഡിക്കൽ ടെസ്റ്റും കഴിഞ്ഞാൽ സേനയുടെ ഭാഗമാകാം. 56,100 രൂപയ്ക്കും 1,77,500 രൂപയ്ക്കും ഇടയിലാണ് ഇന്ത്യൻ സൈന്യത്തിൽ ഉദ്യോഗസ്ഥരുടെ ശമ്പള സ്കെയിൽ.
advertisement
താഴെ പറയുന്ന നാലു രീതികളിൽ ഏതെങ്കിലും രീതിയിലൂടെ ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാകാം.
സാങ്കേതിക ബിരുദ പ്രവേശനം
ഇതിന് കീഴിൽ സ്ഥിരം കമ്മീഷൻ ലഭ്യമാണ്. ഈ രീതിയിലൂടെ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 20 മുതൽ 27 വയസ്സ് വരെയുള്ള പ്രായപരിധിയിൽ എഞ്ചിനീയറിംഗ് ബിരുദധാരി ആയിരിക്കണം.
എസ്എസ്സി ടെക് എൻട്രി സ്കീം
ഈ സ്കീമിന് കീഴിൽ ഒരു ഹ്രസ്വകാല സേവന കമ്മീഷൻ ലഭ്യമാണ്. ഈ രീതിയിലൂടെ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 20 മുതൽ 27 വയസ്സ് വരെയാണ്. ഇതോടൊപ്പം നാലുവർഷത്തെ എൻജിനീയറിങ് ബിരുദവും ഉണ്ടായിരിക്കണം.
സിഡിഎസ് എൻട്രി
സിഡിഎസ് എൻട്രിയിലൂടെ സ്ഥിരം കമ്മീഷൻ ലഭ്യമാണ്. 19 മുതൽ 24 വയസ്സ് വരെയാണ് ഇതിനുള്ള പ്രായപരിധി. ഉദ്യോഗാർത്ഥികൾക്ക് എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം.
എൻസിസി എൻട്രി സ്കീം
ഇതിനായി ഉദ്യോഗാർത്ഥികൾക്ക് എഞ്ചിനീയറിംഗ് ബിരുദത്തോടൊപ്പം കുറഞ്ഞത് ബി ഗ്രേഡുള്ള എൻസിസി സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഇവിടെ പ്രായപരിധി 19 മുതൽ 24 വയസ്സ് വരെയാണ്.