ബിരുദധാരികളും പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികളുമെല്ലാം ഉറ്റുനോക്കുന്ന തൊഴിൽ മേഖലകളിലൊന്നാണ് ബാങ്കിംഗ് സെക്ടർ. ജോലിയിലെ സുരക്ഷിതത്വവും അമിതമായ ജോലിഭാരം ഇല്ലാത്തതുമെല്ലാം അതിനുള്ള കാരണങ്ങളാണ്. കൂടാതെ എക്സ്ട്രാ അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. സമീപ വർഷങ്ങളിൽ ഈ പരീക്ഷകളുടെ ജനപ്രീതി കൂടുതൽ വർദ്ധിച്ചിട്ടുണ്ട്.
പ്രൊബേഷണറി ഓഫീസർമാർ, സ്പെഷ്യലിസ്റ്റ് ഓഫീസർമാർ, ക്ലറിക്കൽ കേഡർ, തുടങ്ങി പല ഉന്നത തസ്തികകളിലേക്കും തിരഞ്ഞെടുക്കപ്പെടുന്നതിന് ബാങ്ക് പരീക്ഷ എഴുതണം. ഇതിനായി നന്നായി തയ്യാറെടുക്കേണ്ടതുമുണ്ട്. ഈ റോളുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് ഓരോ പരീക്ഷയുടെയും മുഴുവൻ സിലബസും റിക്രൂട്ട്‌മെന്റ് പ്രക്രിയയും അറിഞ്ഞിരിക്കണം.
advertisement
Also read: 2014 മുതൽ ഇന്ത്യ അതിവേഗം വളർന്നു; പത്ത് വലിയ മാറ്റങ്ങളുമായി മോർഗൻ സ്റ്റാൻലി റിപ്പോർട്ട്
ഓരോ പരീക്ഷയ്ക്കും വ്യത്യസ്ത തരത്തിലുള്ള പാറ്റേൺ ആണുള്ളത്. മിക്കതിലും ലോജിക്കൽ റീസണിംഗ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുണ്ട്. അതിനാൽ, ഈ പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്ക് ഈ മൂന്ന് വിഷയങ്ങളിൽ അറിവുണ്ടായിരിക്കണം.
ഐബിപിഎസ് ആർആർബി, ഐബിപിഎസ് ക്ലർക്ക്, ഐബിപിഎസ് പിഒ, ഐബിപിഎസ് എസ്‍ഒ, എസ്ബിഐ ക്ലർക്ക്, എസ്ബിഐ പിഒ, ആർബിഐ അസിസ്റ്റന്റ്, ആർബിഐ ഗ്രേഡ് ബി തുടങ്ങിയ ബാങ്ക് പരീക്ഷകളെല്ലാം ഈ വർഷം നടത്തുന്നുണ്ട്. ഈ പരീക്ഷകളുടെയെല്ലാം സിലബസ് ഉദ്യോഗാർത്ഥികൾ സിലബസ് നന്നായി അറിഞ്ഞിരിക്കേണ്ടതുണ്ട്. നന്നായി പഠിച്ചതിനു ശേഷം മോക്ക് ടെസ്റ്റുകൾ നടത്തുന്നതും നന്നായിരിക്കും.
ഐബിപിഎസ് ആർആർബി-റീജിയണൽ റൂറൽ ബാങ്ക് പരീക്ഷകളാണ് ബാങ്കിംഗ് പരീക്ഷകളിൽ ഏറ്റവും എളുപ്പമുള്ളതായി പറയപ്പെടുന്നത്. ഓഫീസർ സ്കെയിൽ I, II, III, ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) എന്നീ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനാണ് ഐബിപിഎസ് ആർആർബി നടത്തുന്നത്.
എഴുത്ത് പരീക്ഷയ്ക്ക് ശേഷം അഭിമുഖവും ഉണ്ടാകും. അതിനാൽ, ആദ്യ ഘട്ടം കഴിഞ്ഞാൽ, അഭിമുഖത്തിന് പതിവായി ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കുകയും മുൻപ് അഭിമുഖത്തിൽ പങ്കെടുത്തിട്ടുള്ള ഉദ്യോഗാർത്ഥികളോട് ഇതേക്കുറിച്ച് ചോദിച്ച് മനസിലാക്കുകയും ചെയ്യണം.
യോഗ്യതക്ക് അനുസരിച്ചുള്ള ഏറ്റവും മികച്ച ജോലി നേടിയെടുക്കുകയെന്നത് അൽപം പ്രയാസകരമായ കാര്യമാണ്. എന്നാൽ അത് ഒരിക്കലും നടക്കാത്ത കാര്യവുമല്ല. ആത്മാർഥതയോടെയും നിശ്ചയദാർഢ്യത്തോടെയും പഠിച്ച് പരീക്ഷ പാസായിക്കഴിഞ്ഞാൽ, നിങ്ങൾക്കു താത്പര്യമുള്ള തൊഴിൽ മേഖലയിൽ വരുന്ന ജോലി ഒഴിവുകൾ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്.
Summary: How to prepare for competitive examinations in banking sector