TRENDING:

JEE അഡ്വാന്‍സ്ഡ് 2023 പരീക്ഷ; ഹൈദരാബാദിൽ നിന്നുള്ള വാവിലാല ചിദ് വിലാസ് റെഡ്ഡി ഒന്നാമത്

Last Updated:

ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷയിലെ സ്കോർ അറിയുന്നതിനായി വിദ്യാർഥികൾ jeeadv.ac എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഗുവാഹത്തി ഐഐടിയാണ് ഫലം പ്രഖ്യാപിച്ചത്. ജെഇഇ അഡ്വാന്‍സ്ഡ് 2023 പരീക്ഷയിലെ സ്കോർ അറിയുന്നതിനായി jeeadv.ac എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതി. ജനനത്തീയതി, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ നല്‍കി സ്‌കോര്‍ അറിയാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഹൈദരാബാദിൽനിന്നുള്ള വാവിലാല ചിദ് വിലാസ് റെഡ്ഡിയ്ക്കാണ് ഇത്തവണ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയിൽ ഒന്നാം റാങ്ക്. ഐഐടി ഹൈദരാബാദ് സോണില്‍ നിന്നാണ് ചിദ് വിലാസ് റെഡ്ഡി പരീക്ഷ എഴുതിയത്. 360ല്‍ 341 മാര്‍ക്കാണ് ചിദ് വിലാസ് റെഡ്ഡിക്ക് ലഭിച്ചത്.

പെണ്‍കുട്ടികളില്‍ ഇതേ സോണില്‍ നിന്നുള്ള നയകാന്തി നാഗ ഭവ്യ ശ്രീയാണ് ഒന്നാം സ്ഥാനത്തുള്ളത്. ആകെ 56-ാം റാങ്ക് ആണ് നയകാന്തി നേടിയത്. 298 മാര്‍ക്ക് നേടിയാണ് അഭിമാന നേട്ടം കൈവരിച്ചത്.

ജൂണ്‍ നാലിനാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടത്തിയത്. 1,89,744 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1,80, 372 വിദ്യാര്‍ഥികൾ പരീക്ഷ എഴുതി. കട്ട് ഓഫ് മാര്‍ക്കോ അതില്‍ കൂടുതലോ നേടിയ വിദ്യാര്‍ഥികള്‍ക്ക് ഐഐടി പ്രവേശനത്തിനുള്ള കൗണ്‍സിലിങ്ങിന് നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങൾ josaa.nic.in എന്ന സൈറ്റിൽനിന്ന് അറിയാനാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
JEE അഡ്വാന്‍സ്ഡ് 2023 പരീക്ഷ; ഹൈദരാബാദിൽ നിന്നുള്ള വാവിലാല ചിദ് വിലാസ് റെഡ്ഡി ഒന്നാമത്
Open in App
Home
Video
Impact Shorts
Web Stories