സാമ്പത്തിക സേവനങ്ങൾ, ടെക്നോളജി സ്റ്റാർട്ടപ്പുകൾ, കൺസൾട്ടിംഗ് സ്ഥാപനങ്ങൾ അല്ലെങ്കിൽ ധനകാര്യവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും മേഖലകൾ എന്നിവയിൽ ഒരു കരിയർ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കുള്ളതാണ് ഫിനാൻഷ്യൽ ടെക്നോളജി ആൻഡ് മാനേജ്മെന്റ് ഇ-മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാം. ഇപ്പോഴും വലിയ മാറ്റങ്ങൾ സംഭവിക്കുന്ന മേഖലയാണ് ഫിൻടെക്. സാമ്പത്തിക രംഗത്തെ പരമ്പരാഗത ആശയങ്ങളുമായി സാമ്പത്തിക, സാങ്കേതികവിദ്യയിലെ ഏറ്റവും നൂതനമായ ആശയങ്ങൾ സംയോജിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്.
Also read-ഐഐടിയിൽ പഠിക്കണോ? ജെഇഇ അഡ്വാൻസ്ഡ് എഴുതാം
advertisement
ഈ രംഗത്ത് മികച്ച പ്രകടനം നടത്താനാകുന്നവരുടെ ആവശ്യവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കിംഗ്, പേയ്‌മെന്റുകൾ, ഇൻഷുറൻസ്, നിക്ഷേപം എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങളിൽ ഫിൻടെക്ക് പ്രൊഫഷണലുകൾക്ക് വലിയ മാറ്റം വരുത്താനാകും. ഈ ഇ-മാസ്റ്റേഴ്‌സ് പ്രോഗ്രാം, വിദ്യാർത്ഥികളുടെ സമയം അനുസരിച്ച് പഠിക്കാം. കോഴ്‌സ് പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾ വേഗതമേറിയതും സാങ്കേതികമായി മുന്നിൽ നിൽക്കുന്നതുമായി ഫിൻടെക് മേഖലയിൽ മികവ് പുലർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
”സമഗ്രമായ പാഠ്യപദ്ധതിയാണ് ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക നവീകരണം, ഡിജിറ്റൽ രംഗത്തെ വളർച്ച, ഡാറ്റാ അനലിറ്റിക്‌സ്, റിസ്ക് മാനേജ്‌മെന്റ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് സിലബസ്. ഈ മേഖലകളിലെ
നേതൃസ്ഥാനമടക്കം, വിവിധ റോളുകൾ കൈകാര്യം ചെയ്യാനാകുന്ന വിധം ഈ കോഴ്സ് വിദ്യാർത്ഥികളെ സജ്ജമാക്കുന്നു”, ഐഐടി കാൺപൂരിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഫിൻടെക് ഉത്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്നതിലും അവ പ്രവർത്തിപ്പിക്കുന്നതിലും വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ ക്ലാസുകളും ഉണ്ടാകും. ഓൺലൈൻ കോഴ്‌സുകൾ, കേസ് സ്റ്റഡീസ്, പ്രോജക്റ്റുകൾ എന്നിവയെല്ലാം അടങ്ങുന്നതാണ് കോഴ്സ്.