TRENDING:

കാനഡയിൽ ഫാക്ടറി തൊഴിലാളികളായി ഇന്ത്യൻ ടെക്കികൾ; ട്രക്ക് ഡ്രൈവര്‍മാർക്ക് ശമ്പളം ലക്ഷങ്ങൾ

Last Updated:

ഇന്ത്യയിൽ സോഫ്റ്റ് വെയർ ജോലി ചെയ്തിരുന്ന, മാന്യമായ ശമ്പളം വാങ്ങിയിരുന്ന 29കാരി വിവാഹത്തിനുശേഷം കാനഡയിൽ ഒരു വാഹന എഞ്ചിൻ പ്ലാന്റിൽ ഫാക്ടറി തൊഴിലാളിയായി ജോലി ചെയ്യുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എളുപ്പത്തിലും കുറഞ്ഞ ചെലവിലും പൗരത്വം ലഭിക്കുമെന്നതിനാൽ കാനഡ ഇന്ന് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ്. അതേസമയം, കാനഡയുടെ സമ്പദ് വ്യവസ്ഥ വളരെ വേഗത്തിലുള്ള വളർച്ചയല്ല കാഴ്ച വയ്ക്കുന്നത്. ഇവിടെ വൈറ്റ് കോളർ ജോലികളിൽ വലിയ ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, ട്രക്ക് ഡ്രൈവർ, ടെക്‌നീഷ്യൻ, പ്ലംബർ, ഇലക്ട്രീഷ്യൻ, വെൽഡർമാർ തുടങ്ങിയവർക്ക് വലിയതോതിലുള്ള തൊഴിലവസരങ്ങൾ ഇവിടെയുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഇന്ത്യയിൽ വൈറ്റ് കോളർ ജോലി ചെയ്തിരുന്നവർ കാനഡയിലെത്തി ഫാക്ടറി തൊഴിൽ ചെയ്യുന്ന സംഭവങ്ങളും ഏറെയാണ്. നൈപുണ്യം നേടിയ മേഖലയും ചെയ്യുന്ന ജോലിയും തമ്മിൽ വലിയ അന്തരമാണ് ഉള്ളത്. ഉദാഹരണത്തിന് ഇന്ത്യയിൽ സോഫ്റ്റ് വെയർ ജോലി ചെയ്തിരുന്ന, മാന്യമായ ശമ്പളം വാങ്ങിയിരുന്ന 29-കാരി വിവാഹത്തിന് ശേഷമാണ് കാനഡയിൽ എത്തിയത്. നിലവിൽ കാനഡയിലെ ഒരു വാഹന എഞ്ചിൻ പ്ലാന്റിൽ ഫാക്ടറി തൊഴിലാളിയായാണ് ഇവർ ജോലി ചെയ്യുന്നത്.

അതേസമയം, രവീഷ് ഗാർഗ് എന്ന 33 കാരന്റെ സ്ഥിതി നേരെ മറിച്ചാണ്. ബിരുദയോഗ്യതയുള്ള ഇദ്ദേഹം പഞ്ചാബിൽ നിന്നാണ് 2012-ൽ സ്റ്റഡി വിസയിൽ കാനഡയിൽ എത്തിയത്. ബിരുദാനന്തരബിരുദം നേടിയ ശേഷം അദ്ദേഹം ട്രക്ക് ഡ്രൈവർ ജോലിയിൽ കയറി. ഇന്ന് മൂന്ന് ട്രെക്കുകൾ സ്വന്തമായുള്ള രാവിഷ് ബ്രാംപ്റ്റണിൽ പുതിയ വീടും വാങ്ങിയിട്ടുണ്ട്.

advertisement

ഓരേ നാണയത്തിന്റെ ഇരുവശങ്ങളാണ് മുകളിൽ പറഞ്ഞ രണ്ടുപേർ. കാനഡയിൽ ഇന്ത്യക്കാർ വിജയം നേടുന്നതിന്റെയും നേരിടുന്ന പ്രതിസന്ധിയുടെയും മികച്ച ഉദാഹരണമാണ് ഇവർ.

കുടിയേറ്റക്കാർക്കായി കാനഡ വാതിലുകളും മലർക്കെ തുറന്നിട്ടിരിക്കുകയാണ്. അഞ്ച് ലക്ഷം സ്ഥിരതാമസക്കാരെയാണ് ഈ വർഷം കാനഡ സ്വാഗതം ചെയ്യുന്നത്. ഒൻപത് ലക്ഷം വിദേശ വിദ്യാർഥികൾക്കും ഈ വർഷം കാനഡയിൽ അവസരമുണ്ട്. 2022-ൽ കാനഡയിലെത്തിയ അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ ആയിരുന്നു.

സ്റ്റഡി വിസയിലാണ് ഭൂരിഭാഗം ഇന്ത്യക്കാരും കാനഡയിൽ എത്തുന്നത്. എന്നാൽ, കാനഡയിലെ സ്വകാര്യ കോളേജുകൾ നൽകുന്ന കോഴ്‌സുകളിൽ ഭൂരിഭാഗവും ജോലി ലഭിക്കാൻ പര്യാപ്തമല്ല. കോളേജുകളിൽ ലഭ്യമായ മിക്ക ഡിപ്ലോമ കോഴ്‌സുകളും സുരക്ഷിതമായതും മെച്ചപ്പെട്ട ശമ്പളം നൽകുന്നതുമായ ജോലി നേടിക്കൊടുക്കുന്നതല്ല എന്നതാണ് യാഥാർത്ഥ്യമെന്ന് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇമിഗ്രേഷൻ കൺസൾട്ടന്റായ മനൻ ഗുപ്തയെ ഉദ്ധരിച്ച് ഇന്ത്യടുഡേ റിപ്പോർട്ട് വ്യക്തമാക്കുന്നു.

advertisement

ബ്ലൂ കോളർ ജോലികൾക്ക് ഇവിടെ ആവശ്യം വർധിച്ചു വരികയാണ്. പുതുതലമുറയിൽപ്പെട്ടവർ ഇത്തരം ജോലികൾ ചെയ്യാൻ മടികാണിക്കുന്നതാണ് കാരണം. ഇവിടെ ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം ലഭിക്കും. എല്ലാ ജോലിയെയും ബഹുമാനത്തോടെയാണ് ഇവിടെ കാണുന്നത്. അതേസമയം, മികച്ച തൊഴിൽ അന്തരീക്ഷമാണ് കാനഡയിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ട്രെക്ക് ഡ്രൈവർമാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഒരു ട്രെക്ക് ഡ്രൈവർക്ക് വർഷം 50,000 ഡോളറിനും 70,000 ഡോളറിനും ഇടയിൽ സമ്പാദിക്കാൻ കഴിയുമെന്നും അനുഭവസ്ഥർ പറയുന്നു.

ഒരുകാലത്ത് വേശ്യാവൃത്തിക്കും ആത്മഹത്യകൾക്കും കുപ്രസിദ്ധി നേടിയ കാനഡ മാറിയതെങ്ങനെ?

advertisement

എന്നാൽ വലിയ തോതിലുള്ള കുടിയേറ്റത്തിന് കാനഡ വാതിലുകൾ തുറന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. സാങ്കേതികവിദ്യയിലും സാമ്പത്തിക മേഖലയിലും കഴിഞ്ഞ 20 വർഷമായി ഉണ്ടായ മാറ്റങ്ങളുമായി കാനഡ പൊരുത്തപ്പെട്ടുകൊണ്ടിരിക്കുകാണ്. കൂടുതൽ ഐടി പ്രൊഫഷണലുകളും സംരംഭകരും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് 2003-ൽ കാനഡയിലെത്തിയ പിയൂഷ് ഗുപ്ത ഇന്ത്യടുഡേയോട് പറഞ്ഞു.

ഇവിടുത്തെ വിദ്യാഭ്യാസനിലവാരവും ചികിത്സാ സംവിധാനവും ഏറ്റവും മികച്ചതാണെന്ന് കാനഡയിലുള്ള ഇന്ത്യക്കാർ സാക്ഷ്യപ്പെടുത്തുന്നു. മെച്ചപ്പെട്ട ജീവിതനിലവാരത്തിനൊപ്പം സുരക്ഷിതമായ അന്തരീക്ഷമാണ് ഇവിടെയുള്ളതെന്നും അവർ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Career/
കാനഡയിൽ ഫാക്ടറി തൊഴിലാളികളായി ഇന്ത്യൻ ടെക്കികൾ; ട്രക്ക് ഡ്രൈവര്‍മാർക്ക് ശമ്പളം ലക്ഷങ്ങൾ
Open in App
Home
Video
Impact Shorts
Web Stories