ജപ്പാനില്‍ നിന്നുള്ള 51 സര്‍വകലാശാലകള്‍ ലോകത്തിലെ ഏറ്റവും മികച്ചവയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിലും രാജ്യം സുപ്രധാന സ്ഥാനം വഹിക്കുന്നു. ആഗോളതലത്തില്‍ 28-ാം സ്ഥാനമാണ് ടോക്യോ യൂണിവേഴ്‌സിറ്റിയ്ക്കുള്ളത്. ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ ഉള്‍പ്പട്ടെ വിവിധങ്ങളായ ബിരുദ കോഴ്‌സുകളാണ് ജപ്പാന്‍ വിദ്യാര്‍ഥികള്‍ക്കായി മുന്നോട്ട് വയ്ക്കുന്നത്.ലോകമെമ്പാടുനിന്നുമുള്ള മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനായി ജപ്പാനില്‍ എത്തുന്നുണ്ടെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Also read-ഐഐടി ബോംബെയിലെ 85 വിദ്യാർത്ഥികൾക്ക് ഒരു കോടിയലധികം രൂപയുടെ ശമ്പള പാക്കേജ്
advertisement
ഇവിടുത്തെ സാങ്കേതികവിദ്യയിലൂന്നിയ പഠനം മാത്രമല്ല, ജപ്പാനീസ് സര്‍വകലാശാലകള്‍ നല്‍കുന്ന വിവിധങ്ങളായ തൊഴില്‍ അവസരങ്ങളും അതിന് പ്രധാന കാരണമാണ്. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കു പോലും ജപ്പാനില്‍ പഠിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ക്യോട്ടോ യൂണിവേഴ്‌സിറ്റി, ഒസാകാ യൂണിവേഴ്‌സിറ്റി, തൊഹോകു യൂണിവേഴ്‌സിറ്റി, നയോഗ യൂണിവേഴ്‌സിറ്റി, ക്യുഷു യൂണിവേഴ്‌സിറ്റി, ടോക്യോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഹോക്കെയ്‌ഡോ യൂണിവേഴ്‌സിറ്റി തുടങ്ങിയവയെല്ലാം വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന സ്ഥാപനങ്ങളാണ്.
തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സര്‍വകലാശാലയില്‍ ഒരു കോഴ്‌സ് തെരഞ്ഞെടുക്കുക എന്നതാണ് ജപ്പാനില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ ആദ്യം ചെയ്യേണ്ട കടമ്പ. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഐഇഎല്‍ടിഎസ് പരീക്ഷ ജയിക്കണമെന്നതാണ് ജാപ്പനീസ് സര്‍വകലാശാലകള്‍ നിശ്ചയിച്ചിട്ടുള്ള പ്രധാന യോഗ്യത. ഇതിന് പുറമെ യൂണിവേഴ്‌സിറ്റിയിലേക്കുള്ള അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കണം. മറ്റ് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ട്യൂഷന്‍ ഫീസാണ് ജാപ്പനീസ് യൂണിവേഴ്‌സിറ്റികളുടെ പ്രധാന പ്രത്യേകത. എന്നാല്‍, അവിടുത്തെ തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണം.