രണ്ട് രീതിയിലാണ് ക്യാംപസിലേക്കുള്ള പ്രവേശനം നടക്കുന്നത്. ഓരോ ബാച്ചിലും പത്ത് സീറ്റുകള്‍ JEE അഡ്വാന്‍സ്ഡ് പരീക്ഷ പാസായ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 20 സീറ്റുകള്‍ കമ്പൈന്‍ഡ് അഡ്മിഷന്‍ എന്‍ട്രന്‍സ് ടെസ്റ്റ്- (സിഎഇടി) പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
ജെഇഇ അഡ്വാന്‍സ്ഡ് യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജെഇഇ അഡ്വാന്‍സ്ഡ് ഫലം വന്നതിന് ശേഷം ഐഐടി ഡല്‍ഹിയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ജെഇഇ അഡ്വാന്‍സ്ഡ് വിഭാഗത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടി ഡല്‍ഹി ക്യാംപസിന്റെ കാറ്റഗറി തിരിച്ചുള്ള ഫീസ് മാത്രമായിരിക്കും ഉണ്ടാകുക. കൂടാതെ ഈ വിദ്യാര്‍ത്ഥികള്‍ക്ക് മാസം 2000 ദിര്‍ഹം സ്റ്റൈപെന്‍ഡും സൗജന്യ ഹോസ്റ്റല്‍ സൗകര്യവും ലഭ്യമാകും. സബ്‌സിഡി നിരക്കില്‍ ഭക്ഷണവും നല്‍കും. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 4000 ദിര്‍ഹം യാത്ര അലവന്‍സും അനുവദിക്കും.
advertisement
ജൂണ്‍ 23നാണ് സിഎഇടി പരീക്ഷ. യുഎഇയിലെ വിവിധയിടങ്ങളിലായാകും പ്രവേശന പരീക്ഷ നടക്കുക. യുഎഇയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദേശ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയെഴുതാവുന്നതാണ്. പ്രോഗ്രാമിലേക്കുള്ള രജിസ്‌ട്രേഷന്‍ ജൂണ്‍ 10 വരെയാണ്. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് admissions.abudhabi.iitd.ac.in/application/caet-2024 എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2023 ജൂലൈ 15നാണ് അബുദാബിയില്‍ ഐഐടി ഡല്‍ഹി ക്യാംപസ് സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രാലയവും അബുദാബി വിദ്യാഭ്യാസ വകുപ്പും ഒപ്പുവെച്ചത്.