എസ്. സി വിഭാഗത്തിൽ പത്തനംതിട്ട സ്വദേശി ചേതന എസ് ജെ ഒന്നാം റാങ്ക് നേടി. രണ്ടാം റാങ്ക് കോഴിക്കോട് സ്വദേശി സൂര്യദേവ് വിനോദിനാണ്. എസ്. ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്ക്.
പാലക്കാട് സ്വദേശി അനഘ എസ് രണ്ടാം റാങ്ക്.
ആദ്യ ആയിരം റാങ്കിൽ ഏറ്റവും കൂടുതൽ കുട്ടികൾ യോഗ്യത നേടിയത് എറണാകുളം ജില്ലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്.
ഇത്തവണ റെക്കോർഡ് വേഗതയിലാണ് ഫലം പ്രഖ്യാപിച്ചതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. 49,671 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ഇതിൽ 24,325 പേർ പെൺകുട്ടികളും, 25,346 പേർ ആൺകുട്ടികളുമാണ്. മെഡിക്കൽ, ആർക്കിടെക്ട് ഫലം ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
advertisement
എല്ലാ സ്വാശ്രയ മാനേജ്മെന്റുമായും ചർച്ച നടത്തി. ഫീസ് വർദ്ധനവ് അടക്കം നിരവധി ആവശ്യങ്ങൾ അവർ ഉന്നയിച്ചു. ഇനി ചർച്ചയുടെ ആവശ്യമില്ല. തീരുമാനമെടുത്ത് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റ് വിവാദത്തെക്കുറിച്ച് പരിശോധിച്ചു അടിയന്തരമായി വിവരം നൽകാൻ സർവ്വകലാശാലയോട് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. വിസിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ല. നോക്കിയിട്ട് പറയാം. വി സി എന്താണ് മാധ്യമങ്ങളോട് പറഞ്ഞത് എന്നറിയില്ല. വസ്തുതാപരമായ കാര്യങ്ങൾ വെളിപ്പെടണം. വ്യാജനിർമ്മിതമായ വാർത്തയാണെന്നും പറയുന്നുണ്ടെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
വ്യാജരേഖ ഉണ്ടാകുന്നത് തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവരും അങ്ങനെ എന്ന് പറയാൻ കഴിയില്ല. ഇത് ഒഴിവാക്കാൻ ഹോലോഗ്രാം പോലെയുള്ള സംവിധാനത്തെ കുറിച്ച് ആലോചിക്കുകയാണെന്ന് ആർ ബിന്ദു പറഞ്ഞു. മഹാരാജാസ് കോളേജിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. സ്വയംഭരണപദവി നൽകിയിരിക്കുന്നത് പല കാരണങ്ങൾ പരിഗണിച്ചാണെന്നും മന്ത്രി പറഞ്ഞു.