TRENDING:

KEAM 2025| കീം ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി

Last Updated:

കീം എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹര്‍ജിയിലാണ് ഈ ഉത്തരവ്.

advertisement
കീം ഫലം റദ്ദാക്കി
കീം ഫലം റദ്ദാക്കി
advertisement

കൊച്ചി: എഞ്ചിനീയറിങ് ഉൾപ്പെടെ കേരളത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള  കീം (കേരള എഞ്ചിനീയറിങ് ആർകിടെക്ചർ മെഡിക്കൽ- KEAM) പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി.

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ് വിധി. ജസ്റ്റിസ് ഡി കെ സിങ്ങിന്റേതാണ് ഉത്തരവ്. കീം എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹര്‍ജിയിലാണ് ഈ ഉത്തരവ്. ഉത്തരവിനെതിരെ അടിയന്തരമായി അപ്പീൽ നൽകാനാണ് സർ‌ക്കാരിന്റെ തീരുമാനം. 

advertisement

മാസം ഒന്നിനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു കേരള എഞ്ചിനീയറിങ്, ഫാർമസി പ്രവേശന ഫലങ്ങൾ പ്രഖ്യാപിച്ചത്. കീമിന്റെ പ്രോസ്പെക്ടസിൽ അടക്കം മാറ്റം വരുത്തിയത് ചോദ്യം ചെയ്താണ് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്.

advertisement

കേരള സിലബസിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത രീതിയിലുള്ള ഫോർമുലയാണ് ഇത്തവണ മുതൽ നടപ്പാക്കി റാങ്ക് പ്രസിദ്ധീകരിച്ചത്. മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്. ശുപാർശകളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാർത്ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാര്‍ക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

advertisement

എ​ഞ്ചിനീയറിങ്ങില്86,549 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 76,230 പേ​ർ യോ​ഗ്യ​ത നേ​ടി. ഇ​തി​ൽ 33,555 പെ​ൺ​കു​ട്ടി​ക​ളും 33,950 ആ​ൺ​കു​ട്ടി​ക​ളു​മ​ട​ക്കം 67,505 പേ​രാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്. ആ​ദ്യ നൂ​റ് റാ​ങ്കു​കാ​രി​ൽ 43 പേ​ർ പ്ല​സ് ടു കേ​ര​ള ബോ​ർ​ഡ് പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രാ​ണ്. 55 പേ​ർ സിബി​എ​സ്​ഇ സി​ല​ബ​സും ര​ണ്ടു​പേ​ർ ഐഎ​സിഎസ്ഇ സി​ല​ബ​സും പ്ര​കാ​രം യോ​ഗ്യ​താ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രാ​ണ്. 33425 പേ​രാ​ണ് ഫാ​ർ​മ​സി പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 27841 പേ​ർ റാ​ങ്ക് ലി​സ്റ്റി​ൽ ഇ​ടം നേ​ടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
KEAM 2025| കീം ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി
Open in App
Home
Video
Impact Shorts
Web Stories