TRENDING:

ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 മുതൽ 30 വരെ; രണ്ടാം വർഷപരീക്ഷ എഴുതുന്നത് 4.42 ലക്ഷം വിദ്യാർത്ഥികൾ

Last Updated:

4.42 ലക്ഷം വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്. 2023 പരീക്ഷാ കേന്ദ്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ മാർച്ച് 10ന് തുടങ്ങി 30ന് അവസാനിക്കും. പരീക്ഷകളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 4.42 ലക്ഷം വിദ്യാർത്ഥികളാണ് പ്ലസ് ടു പരീക്ഷ എഴുതുന്നത്. 2023 പരീക്ഷാ കേന്ദ്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി ടോൾ ഫ്രീ നമ്പർ തുടങ്ങിയതായും മന്ത്രി അറിയിച്ചു. 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ മാർച്ച് 13 ന് ആരംഭിച്ച് 30 ന് അവസാനിക്കും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷ രാവിലെ 9.30 ന് ആരംഭിക്കും. ഹയർ സെക്കൻഡറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്.

ഒറ്റനോട്ടത്തിൽ 

  • ഹയർ സെക്കൻഡറി പരീക്ഷ- ആകെ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം- 2,023
  • ഒന്നാം വർഷ പരീക്ഷ എഴുതുന്നത്- 4,25,361 വിദ്യാർത്ഥികൾ
  • advertisement

  • രണ്ടാം വർഷ പരീക്ഷ എഴുതുന്നത് -4,42,067 വിദ്യാർത്ഥികൾ
  • വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും.
  • രാവിലെ 9.30 ന് പരീക്ഷകൾ ആരംഭിക്കും.
  • 389 പരീക്ഷാ കേന്ദ്രങ്ങൾ
  • ഒന്നാം വർഷത്തിൽ 28,820 വിദ്യാർത്ഥികൾ പരീക്ഷ എഴുതും
  • രണ്ടാം വർഷത്തിൽ 30,740  പേർ പരീക്ഷ എഴുതും
  • എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടിവരും.
  • ഏപ്രിൽ 3 മുതൽ മൂല്യനിർണയം ആരംഭിക്കും.

പരീക്ഷാപ്പേടി അകറ്റാൻ വി-ഹെൽപ്പ്, ടോൾ ഫ്രീ നമ്പർ

advertisement

ഹയർ സെക്കൻ‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർസെക്കൻഡറി വിഭാഗം വി ഹെൽപ്പ് എന്ന പേരിൽ ടോൾ ഫ്രീ ടെലിഫോൺ സഹായകേന്ദ്രം മാർച്ച് 3 മുതൽ ആരംഭിച്ചു.

വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും

സൗജന്യമായി 1 8 0 0 4 2 5 2 8 4 4 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

advertisement

Also Read- എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ; 4.19 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതും

ടോൾ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്. എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

advertisement

ഹൗ ആർ യു

പരീക്ഷാകാല ആശങ്കകൾ മാറ്റുന്നതിനും ആരോഗ്യ വൈകാരിക പ്രശ്‌നങ്ങൾ ദുരീകരിക്കുന്നതിനും വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ഹെൽപ്പ് ലൈൻ മാർച്ച് 8 മുതൽ ആരംഭിക്കും.  0 4 7 1 2 3 2 0 3 2 3 എന്ന നമ്പറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാവുന്നതാണ്. പൊതുപരീക്ഷാ ദിവസങ്ങളിൽ വൈകുന്നേരം 4.30 മുതൽ 6.30 വരെ പ്രശസ്ത സൈക്കോളജിസ്റ്റുകൾ ടെലി കൗൺസലിംഗ് നടത്തുന്നു. പരീക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ പ്രവൃത്തി ദിനങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം.

പ്രത്യേക പരിപാടി

പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾക്ക് പിന്തുണ നൽകാൻ ഒരു പ്രത്യേക പരിപാടി ആലോചിക്കുന്നുവെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിദഗ്ധർ, തുടങ്ങിയവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന, അവരുമായി ആശയ വിനിമയം നടത്തുന്ന പരിപാടി ചിത്രീകരിക്കാൻ ആലോചിക്കുന്നുണ്ട്. അത് ചാനലുകളിൽ സംപ്രേക്ഷണം ചെയ്യും.

മലയാളം വാർത്തകൾ/ വാർത്ത/Career/
ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 മുതൽ 30 വരെ; രണ്ടാം വർഷപരീക്ഷ എഴുതുന്നത് 4.42 ലക്ഷം വിദ്യാർത്ഥികൾ
Open in App
Home
Video
Impact Shorts
Web Stories