മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു ഇതോടെയാണ് ഫലം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. വിദഗ്ധ സമിതിയുടെ ശുപാർശകളിൽ തീരുമാനമെടുക്കാൻ വൈകിയതാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ വൈകാൻ കാരണമായത്.
പരീക്ഷാ ഫലം റിലീസ് ചെയ്തുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://cee.kerala.gov.in/cee/ -ൽ നിന്ന് ഫലം പരിശോധിക്കാം. പരീക്ഷയുടെ അന്തിമ ഉത്തരസൂചികയെ അടിസ്ഥാനമാക്കിയാണ് KEAM ഫലങ്ങൾ തയ്യാറാക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി ഫലം പരിശോധിക്കാം.
അപേക്ഷയിലെയും അപ്‌ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിലെയും തെറ്റുകള്‍ തിരുത്താൻ വിദ്യാർഥികൾക്ക് അവസരമുണ്ട്. 2025 ലെ എഐസിടി കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 14ന് ഉള്ളില്‍ ബിടെക് പ്രവേശന നടപടികള്‍ പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ ഡോ. അരുൺ എസ്. നായർ, ജോയിന്റ് കമ്മിഷണർ ഡോ. ആർ. മനോജ് എന്നിവരും പങ്കെടുത്തു.
advertisement