പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം), യു പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) തസ്തികളിൽ അയ്യായിരത്തോളം ഒഴിവുകളാണ് ഉള്ളത്. 2 തസ്തികകളിലേക്കും 18 മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
02-01-1983നും 01-01-2005നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,600 രൂപ മുതൽ 75,400 രൂപ വരെയാണ് ശമ്പളം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും https://www.keralapsc.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
advertisement
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 29, 2024 1:04 PM IST