മാര്‍ച്ച് 1 മുതല്‍ 26 വരെയാണ് പരീക്ഷ. കേരളത്തിൽ-1994, ഗൾഫിലും ലക്ഷദ്വീപിലും എട്ടെണ്ണം വീതം, മാഹിയിൽ ആറ് എന്നിങ്ങനെയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിഎച്ച് എസ് ഇയിൽ 57, 707 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതുക. 4,27,223 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയാറെടുക്കുന്നത്.
ഉത്തരക്കടലാസ് അച്ചടിയില്‍ നേരിട്ട പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ മെയിൻ ഷീറ്റ്, അഡീഷണൽ ഷീറ്റ് എന്നിവയുടെ വിതരണം പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ പൂർത്തിയായി.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 01, 2024 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഇനി പരീക്ഷാക്കാലം; ഹയര്‍സെക്കന്‍ഡറി, VHSE പരീക്ഷകൾക്ക് തുടക്കം;SSLC പരീക്ഷ തിങ്കളാഴ്ച മുതല്‍