TRENDING:

SSLC Exam Date| സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

Last Updated:

Kerala SSLC 2024 Exam Date : എസ്എസ്എൽസി പരീക്ഷ 2024 മാർച്ച് നാല് മുതൽ 25 വരെ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കന്ററി പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതൽ 23 വരെ എസ്എസ്എൽസി മോഡൽ പരീക്ഷയുണ്ടാകും. ഏപ്രിൽ 3- 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി
advertisement

എസ്എസ്എൽസി പരീക്ഷാ സമയക്രമം

ഐ ടി മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെ (9 ദിവസം)

ഐ ടി പരീക്ഷ – 2024 ഫെബ്രുവരി 1 മുതൽ 14 വരെ (10 ദിവസം)

എസ്എസ്എൽസി. മോഡൽ പരീക്ഷ – 2024 ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെ (5 ദിവസം)

എസ്എസ്എൽസി പരീക്ഷ – 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ

advertisement

എസ്എസ്എൽസി. മൂല്യനിർണ്ണയ ക്യാമ്പ് – 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ (10 ദിവസം)

എസ്എസ്എൽസി പരീക്ഷാ ടൈം ടേബിൾ (സമയം രാവിലെ 9.30 മുതൽ)

2024 മാർച്ച് 4 തിങ്കളാഴ്ച- ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1

6 ബുധനാഴ്ച – ഇംഗ്ലീഷ്

11 തിങ്കളാഴ്ച- ഗണിതം

13 ബുധനാഴ്ച – ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2

15 വെള്ളിയാഴ്ച- ഫിസിക്‌സ്

18 തിങ്കളാഴ്ച- ഹിന്ദി/ജനറൽ നോളജ്

advertisement

20 ബുധനാഴ്ച- കെമിസ്ട്രി

22 വെള്ളിയാഴ്ച- ബയോളജി

25 തിങ്കളാഴ്ച – സോഷ്യൽ സയൻസ്

ഹയർ സെക്കന്ററി പരീക്ഷ

ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടത്തും. പരീക്ഷാ വിജ്ഞാപനം ഒക്‌ടോബറിൽ പുറപ്പെടുവിക്കും.

ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും.

advertisement

2024 ലെ ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 ന് ആരംഭിക്കും.

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ

ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും.

ആകെ നാലു ലക്ഷത്തി നാലായിരത്തി എഴുപത്തിയഞ്ച് പേർ (4,04,075) പരീക്ഷ എഴുതും.

ഇതിൽ കോഴിക്കോട് നിന്നുള്ളവർ 43,476 പേരാണ്.

വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിൽ തന്നെയാണ്. 27,633 വിദ്യാർത്ഥികൾ പരീക്ഷ എഴുതും. കോഴിക്കോട് നിന്ന് 2,661 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

advertisement

ഡി.എൽ.എഡ് പരീക്ഷാ പുന:ക്രമീകരിച്ചിട്ടുണ്ട്.

ഒക്‌ടോബർ 9 മുതൽ 21 വരെയാണ് ഡി.എൽ.എഡ്. പരീക്ഷ നടത്തുക. ഇതിൽ 14 കേന്ദ്രങ്ങളിലായി അറുന്നൂറ്റി തൊണ്ണൂറ്റിയെട്ട് പേർ കോഴിക്കോട് പരീക്ഷ എഴുതും.

പുതിയ പാഠ്യപദ്ധതി

ഒന്ന്, മൂന്ന്, അഞ്ച് ഏഴ്, ഒമ്പത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ അടുത്ത അക്കാദമിക വർഷം സ്‌കൂളുകളിൽ എത്തിക്കുവാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നതെന്ന് മന്ത്രി അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Career/
SSLC Exam Date| സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories