ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ മറ്റ് ശുപാർശകൾ
1 .നിലവിലുള്ള വാർഷിക തസ്തികക്ക് പകരം മൂന്നു വർഷത്തിലൊരിക്കൽ തസ്തിക നിർണയം നടത്തിയാൽ മതി.
2 .പ്രൈമറി ഒന്നുമുതൽ ഏഴ് വരെ ക്ലാസുകളിൽ അധ്യാപകരാകാൻ ബിരുദവും സെക്കൻഡറി എട്ടു മുതൽ 12 വരെ ക്ലാസുകളിൽ ബിരുദാനന്തര ബിരുദവും അടിസ്ഥാന യോഗ്യത.
3 . സ്കൂൾ അധികാരിയായുള്ള സ്ഥാനക്കയറ്റം സീനിയോറിറ്റി മാത്രമല്ലാതെ മറ്റ് കഴിവുകൾ കൂടി പരിഗണിച്ച ശേഷം മാത്രം.
4 . പ്രഥമ അധ്യാപകരുടെ നിയമനവും അധ്യാപകരുടെ പൊതു സ്ഥലം മാറ്റവും പുതിയ അക്കാദമിക് വർഷം തുടങ്ങും മുൻപ് ഏപ്രിൽ, മെയ് മാസങ്ങളിലായി പൂർത്തിയാക്കണം.
advertisement
5 .അധ്യയന വർഷത്തിനിടയിൽ ഉണ്ടാകുന്ന ഒഴിവുകൾ ഓപ്പൺ വേക്കൻസിയായി പരിഗണിച്ച് അടുത്ത ഏപ്രിൽ വരെ നിലവിൽ നിർത്തണം .
6 . സ്കൂളുകളിൽ മൂന്നുവർഷത്തിലൊരിക്കൽ കുട്ടികളുടെ എണ്ണം വിലയിരുത്തി അധ്യാപക തസ്തിക റിവ്യൂ നടത്തണം.
7. ജില്ലാ വിദ്യാഭ്യാസ മേധാവി അധ്യക്ഷനായി മൂന്ന് ഉദ്യോഗസ്ഥർ ഉദ്യോഗ സമിതി ഉണ്ടാക്കണം.
8 .പൊതു സ്ഥലംമാറ്റത്തിലൂടെ സീനിയോറിറ്റിയുള്ള അധ്യാപകർ എത്തുമ്പോൾ ഒഴിവുള്ള വിദ്യാലയത്തിലേക്ക് മാറ്റണം
9 .എയ്ഡഡ് സ്കൂളുകളിൽ വിദ്യാഭ്യാസ അധികാരി വിജ്ഞാപനം ചെയ്യുന്ന തസ്തികകളിൽ മാത്രമേ മാനേജർ നിയമനം നടത്താൻ പാടുള്ളൂ.
10 . കുട്ടികളുടെ എണ്ണം കുറഞ്ഞത് മൂലം ഇല്ലാതാകുന്ന തസ്തികളിലെ അധ്യാപകരെ മറ്റ് സ്കൂളുകളിൽ നിന്ന് നിയമിക്കേണ്ടതാണ്
11 .അധ്യാപക സമ്മേളനങ്ങൾ സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ നടത്തരുത് .
ഖാദർ കമ്മിറ്റി
കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദർ കമ്മറ്റി. ഡോ. എം. എ ഖാദർ ചെയർമാനും ജി. ജ്യോതിചൂഢൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത് 2017 സെപ്റ്റംബറിലാണ്. മൂന്നു മാസമായിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. എന്നാൽ കാലാവധി നീട്ടിക്കൊണ്ടേയിരുന്നു. സർവ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാൻ എന്നിവ ലയിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കമ്മിറ്റിയുടെ നിയമനം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയാണ് സമിതിയുടെ പ്രധാന ചുമതല. 2019 ജനുവരി 24 ന് ഖാദർ കമ്മീഷൻ കേരള സർക്കാരിന് റിപ്പോർട്ടിന്റെ ഒന്നാം ഭാഗം സമർപ്പിച്ചു.