ഡ്രൈവർ കം കണ്ടക്ടർ ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ (അധികസമയ അലവൻസ്-130).
Also Read - കരാര്‍ അടിസ്ഥാനത്തിലാകും നിയമനം. ആകെ 600 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്
യോഗ്യത: ഹെവിഡ്രൈവിങ് ലൈസൻസ്, തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വാഹനവകുപ്പിൽനിന്ന് കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം. പത്താംക്ലാസ് വിജയം, മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷത്തെ ഡ്രൈവിങ് പരിചയം. പ്രായം: 24-55.
വനിതാഡ്രൈവർ കം കണ്ടക്ടർ, ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ (അധികസമയ അലവൻസ്-130),
advertisement
യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം/തത്തുല്യം, തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർവാഹനവകുപ്പിൽനിന്ന് കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം.
പ്രായം: എച്ച്.പി.വി. ലൈസൻസുള്ളവർക്ക്-35, എൽ.എം.വി. ലൈസൻസുള്ളവർക്ക്-30, കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം. ഡ്രൈവർ കം കണ്ടക്ടർ ട്രെയ്‌നിങ് പൂർത്തീകരിക്കുന്നവർ നിർബന്ധമായും കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ ഒരുവർഷം സേവനം അനുഷ്ഠിക്കണം. അല്ലാത്തപക്ഷം സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെനൽകില്ല. തെരഞ്ഞെടുക്കപ്പെടുന്നവർ പത്തുദിവസത്തിനുള്ളിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.