അഡ്‌ജുഡിക്കേഷൻ ആൻഡ് ജസ്റ്റിസിങ്ങിൽ സ്പെഷ്യൈ സേഷനുള്ള ഈ പ്രോഗ്രാമിന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകാരമുണ്ട്.റെസിഡൻഷ്യൽ രീതിയിൽ നടത്തുന്ന പ്രോഗ്രാമിന്റെ ഭാഗമായി ഇന്റേൺഷിപ്പുകൾ, ജുഡീഷ്യൽ ക്ലാർക്ക്ഷിപ്പ്, ഹൈക്കോർട്ട് ജസ്റ്റിസുമാർ, ജില്ലാ ജഡ്ജിമാർ എന്നിവരുടെ മേൽനോട്ടത്തിൽ ആറുമാസത്തെ അപ്രന്റിസ്ഷിപ്പ് തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകർ , ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ, 45 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വാങ്ങി ജയിച്ചിരിക്കണം.ഭിന്നശേഷി വിഭാഗക്കാർ ഉൾപ്പെടെയുള്ള സംവരണ വിഭാഗക്കാർക്ക് 40 ശതമാനം മാർക്ക് മതി. അപേക്ഷകരുടെ പ്രായം 20 വയസ്സ് കവിഞ്ഞിരിക്കരുത്. അതായത്, ജനനം, 2004 ജൂൺ 30-നും 2024 ജൂൺ 30-നും ഇടയ്ക്കായിരിക്കണം. 2023 ഡിസംബർ മൂന്നിന് നടത്തിയ 2024-ലെ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ് 2024) അഭിമുഖീകരിച്ചിരിക്കണം , അപേക്ഷകർ.
advertisement
തെരഞ്ഞെടുപ്പ്
ക്ലാറ്റ് 2024 റാങ്ക് ലിസ്റ്റിന്റെ മുൻഗണനാക്രമം അനുസരിച്ച്, ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരിൽ നിന്നും ഗ്രൂപ്പ് ഡിസ്‌കഷൻ, സൈക്കോമെട്രിക് ടെസ്റ്റ്, പേഴ്‌സണൽ ഇന്ററാക്‌ഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ അന്തിമ തെരഞ്ഞെടുപ്പ് നടത്തും.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)