മലയാള ഭാഷാ സ്നേഹികളുടെ നിരന്തരമായ ആവശ്യപ്രകാരം കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ ഒന്ന്, രണ്ട് ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്താന്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പാഠ്യപദ്ധതി പരിഷ്കരണത്തിനായി തയ്യാറാക്കിയ ചട്ടക്കൂടിന്‍റെ കരട് രൂപത്തിലും അക്ഷരമാല പഠനം ആവശ്യമില്ലെന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്.
കേട്ടും സംസാരിച്ചും എഴുതിയും വായിച്ചു പഠിക്കുന്നതാണ് ഭാഷാ പഠനത്തിന്‍റെ ശാസ്ത്രീയരീതി എന്നതായിരുന്നു ഇവര്‍ കാരണമായി പറഞ്ഞത്. എന്നാല്‍ അടിസ്ഥാനപരമായി അക്ഷരം പഠിക്കാതെ എങ്ങനെയാണ് ഭാഷ എഴുതാനും വായിക്കാനും സാധിക്കുകയെന്ന് ഭാഷാ സ്നേഹികളില്‍ നിന്ന് ചോദ്യം ഉയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് പാഠ്യപദ്ധതി പരിഷ്കരണ ചട്ടക്കൂടില്‍ മാറ്റം വരുത്തിയത്.
advertisement
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 31, 2023 7:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
'അ..ആ..ഇ..ഈ' ഒന്നാം ക്ലാസിൽ അക്ഷരമാല പഠിപ്പിക്കും; സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരിച്ചു