TRENDING:

കേരള സാങ്കേതിക സർവകലാശാല വിദ്യാർത്ഥികൾക്കും  ഇനി ആർത്തവാവധി ലഭിക്കും; അംഗീകാരം നൽകി ബോർഡ് ഓഫ് ഗവേണേഴ്സ്

Last Updated:

സർവകലാശാലക്ക് കീഴിലുള്ള മുഴുവൻ കോളജുകൾക്കും ഇത് ബാധകമാക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സാങ്കേതിക സർവകലാശാല വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിക്കാൻ ബോർഡ് ഓഫ് ഗവേണേഴ്സ് യോഗം തീരുമാനിച്ചു. സർവകലാശാലക്ക് കീഴിലുള്ള മുഴുവൻ കോളജുകൾക്കും ഇത് ബാധകമാക്കും. അവധി നൽകുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾക്ക്‌ സിൻഡിക്കേറ്റ് യോഗം രൂപം നൽകും. സർവകലാശാല യൂനിയൻ നൽകിയ നിവേദനം പരിഗണിച്ചാണ് തീരുമാനം.
advertisement

Also read- ‘ആർത്തവാവധി എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് പരിഗണിക്കും’; മന്ത്രി ആര്‍ ബിന്ദു

കുസാറ്റ് മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാൻ പരിഗണിക്കുന്നതെന്നും  ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക – ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

advertisement

Also read- Menstrual Leave | എന്താണ് ആര്‍ത്തവ അവധി? ആര്‍ത്തവ അവധി നൽകുന്ന രാജ്യങ്ങൾ ഏതെല്ലാം?

വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കൊണ്ടുവന്നത്. ഇത് മറ്റ് സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് വലിയ ആശ്വാസമായിരിക്കുമെന്നും ബിന്ദു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
കേരള സാങ്കേതിക സർവകലാശാല വിദ്യാർത്ഥികൾക്കും  ഇനി ആർത്തവാവധി ലഭിക്കും; അംഗീകാരം നൽകി ബോർഡ് ഓഫ് ഗവേണേഴ്സ്
Open in App
Home
Video
Impact Shorts
Web Stories