വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ മറ്റ് കോഴ്‌സുകളിൽ ചേരാനും പുറത്ത് പോകാനും വിദ്യാർത്ഥികൾക്ക് അവസരമുള്ളതിനാൽ പലരും സ്വന്തം ഇഷ്ട പ്രകാരം മറ്റ് ചില കോഴ്‌സുകളോ കോളേജുകളോ തിരഞ്ഞെടുത്തു പോകുന്നതാണ് ഈ കൊഴിഞ്ഞു പൊക്കിന് കാരണമെന്നാണ് സുഭാഷ് സർക്കാർ പറഞ്ഞത്. വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഒബിസി (OBC) വിഭാഗത്തിൽപ്പെട്ട 4596 വിദ്യാർത്ഥികളും എസ് സി (SC) എസ്ടി (ST) വിഭാഗങ്ങളിലെ 2424 ഉം 2622 ഉം വിദ്യാർത്ഥികളും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേന്ദ്ര സർവകലാശാലകളിൽ നിന്നും പുറത്ത് പോയി.
advertisement
Also read-രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8.4 ലക്ഷത്തിലധികം അധ്യാപക ഒഴിവുകള്‍
ഐഐടി(IIT) കളുടെ കാര്യമെടുത്താൽ ഈ കാലയളവിൽ 2066 ഒബിസി വിദ്യാർത്ഥികളും 1068 എസ് സി വിദ്യാർത്ഥികളും 408 എസ്ടി വിദ്യാർത്ഥികളുമാണ് പഠനം പാതി വഴിയിൽ ഉപേക്ഷിച്ചത്. ഐഐഎമ്മുകളിലെ (IIM) കണക്കുകൾ നോക്കിയാൽ, ഒബിസി വിഭാഗത്തിൽ പെട്ട 163 വിദ്യാർത്ഥികളും എസ് സി വിഭാഗത്തിൽ പെട്ട 188 വിദ്യാർത്ഥികളും എസ് ടി വിഭാഗത്തിൽപ്പെട്ട 91 വിദ്യാർത്ഥികളും ഇക്കാലയളവിൽ പഠനം നിർത്തി.
കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചും പഠനചിലവ് വഹിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി ഫീസ് കുറച്ചും സ്കോളർഷിപ്പുകൾ അനുവദിച്ചും ഗവണ്മെന്റ് മെച്ചപ്പെട്ട പഠന സാഹചര്യങ്ങൾ ഒരുക്കുന്നുണ്ടെന്ന് സുഭാഷ് സർക്കാർ വിശദീകരിച്ചു. ഐഐ ടി (IIT) കളിൽ ഉൾപ്പെടെ ഉപരിപഠനം പൂർത്തിയാക്കാൻ എസ് സി/എസ് ടി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാരിന് കീഴിൽ പ്രത്യേക സ്കോളർഷിപ്പുകൾ നൽകുന്നുണ്ടെന്നും കൂടാതെ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അവർക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ SC/ST സെല്ലുകളും, ഗ്രീവൻസ് കമ്മിറ്റികളും, ലൈസൺ ഓഫീസർമാരും (Liaison Officers) നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.