TRENDING:

NEET-UG 2024: നീറ്റ് യു ജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂർ സ്വദേശി ശ്രീനന്ദ് ഷർമിലിനടക്കം 17 പേർക്ക് ഒന്നാം റാങ്ക്

Last Updated:

പുതുക്കിയ പരീക്ഷാഫലത്തിൽ ഒരു മലയാളി അടക്കം 17 വിദ്യാർത്ഥികൾ ഒന്നാം റാങ്ക് നേടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: നീറ്റ് യു ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കിയത്. ചില പരീക്ഷാർത്ഥികൾക്ക് പ്രത്യേകമായി നല്‍കിയ അധിക മാര്‍ക്ക് ഒഴിവാക്കിയ ശേഷമുള്ള റാങ്കാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. പുതുക്കിയ പരീക്ഷാഫലത്തിൽ ഒരു മലയാളി അടക്കം 17 വിദ്യാർത്ഥികൾ ഒന്നാം റാങ്ക് നേടി. exams.nta.ac.in/NEET എന്ന വെബ്സൈറ്റ് വഴി ഫലം അറിയാം.
advertisement

ആദ്യ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 67 പേർക്കായിരുന്നു ഒന്നാംറാങ്ക്. ഇതിൽ 4പേർ മലയാളികളായിരുന്നു. എന്നാൽ പുതുക്കിയ ഫലത്തിൽ ഒരാൾക്ക് മാത്രമാണ് ഒന്നാംറാങ്ക് ലഭിച്ചത്. മലയാളി വിദ്യാർത്ഥിയും കണ്ണൂർ സ്വദേശിയുമായ ശ്രീനന്ദ് ഷര്‍മില്‍ ആണ് ഒന്നാം റാങ്ക് നേടിയത്.

ഡോക്ടർ ദമ്പതിമാരായ കണ്ണൂർ പൊടിക്കുണ്ട് ‘നന്ദന’ത്തിൽ ഷർമിൽ ഗോപാലിന്റെയും പ്രിയ ഷർമിളിന്റെയും മകനാണ് ശ്രീനന്ദ്. പത്താം ക്ലാസ് വരെ പഠിച്ചത് കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ. പ്ലസ് ടു പഠനം മാന്നാനം കുര്യോക്കാസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ.

advertisement

ജൂണ്‍ 4നാണ് നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചത്. 67 വിദ്യാർത്ഥികള്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതിന് പിന്നാലെ വിവാദങ്ങളുയർന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള നിരവധി ക്രമക്കേടുകള്‍ ചൂണ്ടികാട്ടി പ്രതിഷേധം ഉയർന്നു.

നാല് ലക്ഷം പേർക്ക് കോടതി തീരുമാനപ്രകാരം 5 മാർക്ക് കുറഞ്ഞു. ഇതോടെയാണ് മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 17 ആയി കുറഞ്ഞത്.

ഒന്നാം റാങ്ക് നേടിയവര്‍

1. മൃദുൽ മന്യ ആനന്ദ്, ഡൽഹി - സ്കോർ 720

2. ആയുഷ് നൗഗ്രയ്യ, ഉത്തർപ്രദേശ് - സ്കോർ 720

advertisement

3. മാസിൻ മൻസൂർ, ബിഹാർ - സ്കോർ 720

4. പ്രചിത, രാജസ്ഥാൻ - സ്കോർ 720

5. സൗരവ്, രാജസ്ഥാൻ - സ്കോർ 720

6. ദിവ്യാൻഷ്, ഡൽഹി - സ്കോർ 720

7. ഗൺമയ് ഗാർഗ്, പഞ്ചാബ് - സ്കോർ 720

8. അർഘ്യദീപ് ദത്ത, പശ്ചിമ ബംഗാൾ - സ്കോർ 720

9. ശുഭൻ സെൻഗുപ്ത, മഹാരാഷ്ട്ര- സ്കോർ 720

10. ആര്യൻ യാദവ്, ഉത്തർപ്രദേശ് - സ്കോർ 720

advertisement

11. പലൻഷാ അഗർവാൾ, മഹാരാഷ്ട്ര - സ്കോർ 720

12. രജനീഷ് പി, തമിഴ്നാട് - സ്കോർ 720

13. ശ്രീനന്ദ് ഷർമിൽ, കേരളം - സ്കോർ 720

14. മാനെ നേഹ കുൽദീപ്, മഹാരാഷ്ട്ര - സ്കോർ 720

15. തൈജാസ് സിംഗ്, ചണ്ഡീഗഡ് - സ്കോർ 720

16. ദേവേഷ് ജോഷി, രാജസ്ഥാൻ - സ്കോർ 720

17. ഇറാം ക്വാസി, രാജസ്ഥാൻ - സ്കോർ 720

advertisement

Summary: The National Testing Agency has released the revised scorecard of the NEET-UG 2024 examination. As many as 17 students shared the top rank as per the revised result. Earlier, around 67 students had shared ranked 1

മലയാളം വാർത്തകൾ/ വാർത്ത/Career/
NEET-UG 2024: നീറ്റ് യു ജി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂർ സ്വദേശി ശ്രീനന്ദ് ഷർമിലിനടക്കം 17 പേർക്ക് ഒന്നാം റാങ്ക്
Open in App
Home
Video
Impact Shorts
Web Stories