99.99% സ്‌കോറോടെ രണ്ട് പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. തമിഴ്‌നാട്ടില്‍നിന്നുള്ള പ്രബഞ്ചനും ആന്ധ്രാപ്രദേശില്‍നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ്. കേരളത്തിൽ ഒന്നാമതെത്തിയത് 23–ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ആർ.എസ്.ആര്യയാണ്. ആദ്യ പത്ത് റാങ്കുകാരില്‍ ഒന്‍പതും ആണ്‍കുട്ടികളാണ്.
720ൽ 711 മാർക്കാണ് ആര്യ നേടിയത്. പൊലീസ് ഉദ്യാഗസ്ഥനായ രമേശ് ബാബുവിന്റെയും ഷൈമയുടെ മകളാണ്. 23-ാം റാങ്ക് നേടിയ ആര്യ ആര്‍.എസ്.ആണ് ആദ്യ അന്‍പത് റാങ്കുകാരിലെ ഏക മലയാളി. രാജ്യത്തെ 499 നഗരങ്ങളിലായി 4097 സെന്ററുകളില്‍ 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic.in -ല്‍ പരീക്ഷാഫലം പരിശോധിക്കാം.
advertisement
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 14, 2023 6:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
NEET UG Result | നീറ്റ് യു.ജി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് രണ്ടു പേർക്ക്: കേരളത്തില്‍നിന്ന് ഒന്നാമത് ആര്യ