പരീക്ഷ വിജയിച്ചു എന്ന് മാത്രമല്ല, 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 50 മിനിറ്റിന് മാത്രം അറ്റന്‍ഡ് ചെയ്താണ് വൈഷ്ണവി പരീക്ഷയില്‍ വിജയിച്ചത്. ‘ഗൂഗിള്‍ ഗേള്‍’ എന്നറിയപ്പെടുന്ന വൈഷ്ണവി ശ്രീവാസ്തവ ഹുസേനാബാദ് നഗര്‍ സ്വദേശിയാണ്. വൈഷ്ണവിയുടെ പിതാവ് അനുരാഗ് ശ്രീവാസ്തവ സിവില്‍ കോടതിയിലെ അഭിഭാഷകനാണ്. പ്രൈമറി സ്‌കൂള്‍ മുതല്‍ തന്നെ, വൈഷ്ണവിക്ക് നല്ല ഓര്‍മ്മശക്തിയും കാര്യങ്ങള്‍ എളുപ്പത്തില്‍ ഓര്‍ത്തെടുക്കാനുള്ള കഴിവും പ്രകടമായിരുന്നുവെന്ന് അച്ഛന്‍ അനുരാഗ് പറയുന്നു.
അവളുടെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍, അവള്‍ക്ക് കഴിയുന്നത്ര പഠിക്കാന്‍ അവസരം നല്‍കി. ഇതിലൂടെ വിവിധ രാജ്യങ്ങളുടെയും വിദേശ നേതാക്കളുടെയും വ്യക്തിത്വങ്ങളുടെയും പേരുകള്‍ മനഃപാഠമാക്കാന്‍ വൈഷ്ണവിക്ക് സാധിച്ചു. അവളുടെ മെമ്മറി പവര്‍ എല്ലാ കാര്യങ്ങളും മനഃപാഠമാക്കാനും ഓര്‍ത്തുവെക്കാനും അവളെ സഹായിച്ചു. ഇത് വൈഷ്ണവിക്ക് ജൗന്‍പൂരിലെ ‘ഗൂഗിള്‍ ഗേള്‍’ എന്ന പേരു നേടിക്കൊടുത്തു.
advertisement
സിസിസി പരീക്ഷയ്ക്ക് ഹാജരായപ്പോള്‍, വൈഷ്ണവിക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. അതിനാല്‍ 90 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ക്ക് 50 മിനിറ്റ് മാത്രമേ വൈഷ്ണവിക്ക് ഹാജരാകാന്‍ കഴിഞ്ഞുള്ളൂ. എന്നിരുന്നാലും വൈഷ്ണവി ബി കാറ്റഗറിയില്‍ പരീക്ഷ പാസായി. ജൂണ്‍ 13 നാണ് പരീക്ഷ നടത്തിയത്, ഫലം ജൂലൈ 12 ന് പ്രഖ്യാപിച്ചു.
2020 നവംബര്‍ 3 ന്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ഓണ്‍ലൈന്‍ മത്സരത്തില്‍ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും തലസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ലോകത്തിലെ 196 രാജ്യങ്ങളുടെ പേരുകള്‍ വെറും 3 മിനിറ്റ് 21 സെക്കന്‍ഡിനുള്ളില്‍ പറഞ്ഞ് വൈഷ്ണവി മുമ്പ് ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ബ്രാവോ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും വൈഷ്ണവിയുടെ പേരുണ്ട്. അന്താരാഷ്ട്ര ഓണ്‍ലൈന്‍ മത്സരങ്ങളില്‍ ഇതുവരെ 9 തവണയാണ് വൈഷ്ണവി വിജയിച്ചിട്ടുള്ളത്.