കഴിഞ്ഞ വർഷത്തിന് സമാനമായി ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ആണ് 2023 ലെ NIRF (എൻഐആർഎഫ് ) റാങ്കിംഗിൽ സർവകലാശാലകളിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് . കൂടാതെ ജെഎൻയുവും ജാമിയ മിലിയ ഇസ്ലാമിയയും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട് . അതേസമയം ഐഐഎസ്‌സി ബാംഗ്ലൂരിനെ മൊത്തം വിഭാഗത്തിൽ രണ്ടാമത്തെ ഏറ്റവും മികച്ച സ്ഥാപനമായാണ് അംഗീകരിച്ചിരിക്കുന്നത്. കൂടാതെ കഴിഞ്ഞവർഷം ഒന്നാംസ്ഥാനത്തെത്തിയ ഐഐടി മദ്രാസ് തന്നെ ആണ് ഈ വർഷവും എൻജിനീയറിങ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്.
advertisement
ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും തീരുമാനങ്ങൾ എടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുക എന്നതാണ് NIRF ന്റെ പ്രധാന ലക്ഷ്യമെന്ന് NBA (നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ) സെക്രട്ടറി അനിൽ കുമാർ വ്യക്തമാക്കി. 2016-ൽ ആണ് NIRF റാങ്കിംഗ് ആരംഭിച്ചത്. അന്ന് 3,500 സ്ഥാപനങ്ങൾ ആണ് റാങ്കിങ്ങിൽ പങ്കെടുത്തത്. എന്നാൽ ഈ വർഷം 8,686 സ്ഥാപനങ്ങൾ റാങ്കിംഗിൽ പങ്കെടുത്തിരുന്നു.
Also Read- പ്രൊഫ. സി.ടി. അരവിന്ദ് കുമാർ എം ജി സർവകലാശാല വി.സി.; ഡോ. എൽ. സുഷമ മലയാളം സര്‍വകലാശാല വി.സി.
അതേസമയം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഇനി നമ്മുടെ വിരൽത്തുമ്പിൽ ലഭ്യമാകും എന്ന് എൻബിഎ ചെയർമാൻ അനിൽ സഹസ്രബുദ്ധെ പറഞ്ഞു. കൂടാതെ അടുത്ത ഏതാനും വർഷങ്ങളിൽ NIRF റാങ്കിംഗിലെ പങ്കാളിത്തം 8,600 ൽ നിന്ന് 15,000 ആയി ഉയർത്താൻ കൂടുതൽ പിന്തുണ ആവശ്യമാണെന്ന് ഇന്ത്യാ ഗവൺമെന്റിന്റെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് മൂർത്തി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര റാങ്കിംഗ് മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ ആഗോള റാങ്കിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ എൻഐആർഎഫിന്റെ പ്രാധാന്യം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഇന്ത്യയിലെ ഏറ്റവും മികച്ച 10 ഇൻസ്റ്റിറ്റ്യൂട്ടുകളും മറ്റെല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള മികച്ച 5 സ്ഥാപനങ്ങളും ഏതൊക്കെയാണെന്ന് നോക്കാം
NIRF റാങ്കിംഗ് 2023: രാജ്യത്തെ മൊത്തം വിഭാഗങ്ങളിലെ ഏറ്റവും മികച്ച 10 സ്ഥാപനങ്ങൾ
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ്, ചെന്നൈ
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബെംഗളൂരു
3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി
4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ, മുംബൈ
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂർ, ഉത്തർപ്രദേശ്
6. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ന്യൂഡൽഹി
7. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഖരഗ്പൂർ, പശ്ചിമ ബംഗാൾ
8. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കി, ഉത്തരാഖണ്ഡ്
9. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗുവാഹത്തി,അസം
10. ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു), ന്യൂഡൽഹി
ഇന്ത്യയിലെ ഏറ്റവും മികച്ച 5 സർവ്വകലാശാലകൾ
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബെംഗളൂരു
2. ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി (ജെഎൻയു), ന്യൂഡൽഹി
3. ജാമിയ മിലിയ ഇസ്ലാമിയ (ജെഎംഐ), ഡൽഹി
4. ജാദവ്പൂർ യൂണിവേഴ്സിറ്റി (JU), കൊൽക്കത്ത, പശ്ചിമ ബംഗാൾ
5. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരാണസി, ഉത്തർപ്രദേശ്
ഇന്ത്യയിലെ ഏറ്റവും മികച്ച 5 എൻജിനീയറിങ് സ്ഥാപനങ്ങൾ
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ്, ചെന്നൈ, തമിഴ്നാട്
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി
3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ, മുംബൈ, മഹാരാഷ്ട്ര
4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂർ, ഉത്തർപ്രദേശ്
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കി, ഉത്തരാഖണ്ഡ്
ഇന്ത്യയിലെ മികച്ച 5 മാനേജ്മെന്റ് സ്ഥാപനങ്ങൾ
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) അഹമ്മദാബാദ്, ഗുജറാത്ത്
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ബാംഗ്ലൂർ, കർണാടക
3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) കോഴിക്കോട്
4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) കൽക്കട്ട, പശ്ചിമ ബംഗാൾ
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ഡൽഹി
ഇന്ത്യയിലെ മികച്ച 5 ഫാർമസി സ്ഥാപനങ്ങൾ
1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ഹൈദരാബാദ്, തെലങ്കാന
2. ജാമിയ ഹംദർദ്, ന്യൂഡൽഹി
3. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് (ബിറ്റ്സ്) പിലാനി, രാജസ്ഥാൻ
4. ജെഎസ്എസ് കോളേജ് ഓഫ് ഫാർമസി, ഊട്ടി, തമിഴ്നാട്
5. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി, മുംബൈ, മഹാരാഷ്ട്ര
ഇന്ത്യയിലെ മികച്ച 5 കോളേജുകൾ
1. മിറാൻഡ ഹൗസ്, ന്യൂഡൽഹി
2. ഹിന്ദു കോളേജ്, ന്യൂഡൽഹി
3. പ്രസിഡൻസി കോളേജ്, ചെന്നൈ, തമിഴ്നാട്
4. PSGR കൃഷ്ണമ്മാൾ കോളേജ് ഫോർ വിമൻ, കോയമ്പത്തൂർ, തമിഴ്നാട്
ഇന്ത്യയിലെ ഏറ്റവും മികച്ച 5 മെഡിക്കൽ കോളേജുകൾ
1. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ന്യൂഡൽഹി
2. പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ചണ്ഡീഗഡ്
3. ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ, തമിഴ്നാട്
4. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്, ബെംഗളൂരു, കർണാടക
5. ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്, പുതുച്ചേരി
ഇന്ത്യയിലെ ഏറ്റവും മികച്ച 5 ഗവേഷണ സ്ഥാപനങ്ങൾ
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബെംഗളൂരു, കർണാടക
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ്, തമിഴ്നാട്
3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി
4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ബോംബെ, മുംബൈ, മഹാരാഷ്ട്ര
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഖരഗ്പൂർ, പശ്ചിമ ബംഗാൾ
ഇന്ത്യയിലെ ഏറ്റവും മികച്ച 5 ഇന്നോവേഷൻ സ്ഥാപനങ്ങൾ
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂർ, ഉത്തർപ്രദേശ്
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) മദ്രാസ്, തമിഴ്നാട്
3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഹൈദരാബാദ്, തെലങ്കാന
4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഡൽഹി
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) ബെംഗളൂരു, കർണാടക
ഇന്ത്യയിലെ ഏറ്റവും മികച്ച 5 ലോ കോളേജുകൾ
1. നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, ബെംഗളൂരു, കർണാടക
2. നാഷണൽ ലോ യൂണിവേഴ്സിറ്റി (NLU), ന്യൂഡൽഹി
3. നൽസർ യൂണിവേഴ്സിറ്റി ഓഫ് ലോ, ഹൈദരാബാദ്, തെലങ്കാന
4. പശ്ചിമ ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡീഷ്യൽ സയൻസസ്, കൊൽക്കത്ത, പശ്ചിമ ബംഗാൾ
5. ജാമിയ മിലിയ ഇസ്ലാമിയ, ന്യൂഡൽഹി
ഇന്ത്യയിലെ മികച്ച 5 ആർക്കിടെക്ചർ സ്ഥാപനങ്ങൾ
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) റൂർക്കി, ഉത്തരാഖണ്ഡ്
2. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) കാലിക്കറ്റ്, കോഴിക്കോട്
3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഖരഗ്പൂർ, പശ്ചിമ ബംഗാൾ
4. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) തിരുച്ചിറപ്പള്ളി, തമിഴ്നാട്
5. സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ, ന്യൂഡൽഹി
ഇന്ത്യയിലെ ഏറ്റവും മികച്ച 5 ഡെന്റൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ
1. സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസ്, ചെന്നൈ, തമിഴ്നാട്
2. മണിപ്പാൽ കോളേജ് ഓഫ് ഡെന്റൽ സയൻസസ്, ഉഡുപ്പി കർണാടക
3. ഡോ. ഡി.വൈ. പാട്ടീൽ വിദ്യാപീഠം, പൂനെ, മഹാരാഷ്ട്ര
4. മൗലാന ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ്, ന്യൂഡൽഹി
5. എബി ഷെട്ടി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ്, മംഗളൂരു, കർണാടക
കൃഷിയും അനുബന്ധ മേഖലകളും ഉൾപ്പെടുന്ന വിഭാഗത്തിലെ ഇന്ത്യയിലെ മികച്ച 5 സ്ഥാപനങ്ങള്‍
1. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി
2. നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കർണാൽ, ഹരിയാന
3. പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, ലുധിയാന, പഞ്ചാബ്
4. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരണാസി, ഉത്തർപ്രദേശ്
5. തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, കോയമ്പത്തൂർ, തമിഴ്നാട്