ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും ഈ അധ്യായന വർഷത്തിൽ (2024-25)
ഒന്നാം വര്‍ഷത്തിലേയ്ക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കാണ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനവസരം. നവംബര്‍ 30 ആണ്, അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി. ഒരു പ്രവാസിയുടെ രണ്ടു കുട്ടികൾക്ക് വരെ ഈ പദ്ധതിയുടെ കീഴിൽ സ്കോളർഷിപ്പ് ലഭിക്കും.
ആർക്കൊക്കെ അപേക്ഷിക്കാം
1.അപേക്ഷകരുടെ മാതാപിതാക്കളിലൊരാൾ രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്നവരും വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളളവരുമായിരിക്കണം.തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും അപേക്ഷിക്കാം.
advertisement
2. നിലവിൽ ചേർന്നിരിക്കുന്ന ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കും വേണ്ട യോഗ്യതാപരീക്ഷയിൽ, കുറഞ്ഞത് 60% മാർക്ക് കരസ്ഥമാക്കിയവരാകണം.
3. റഗുലർ കോഴ്സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
ഒരാൾക്ക് വിദ്യാഭ്യാസകാലത്ത് ഒരു പ്രാവശ്യം മാത്രമേ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുകയുള്ളൂ. അപേക്ഷകർക്ക്,തുല്യമായ മാർക്കോ ഗ്രേഡോ വരികയും അതിൽ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ട സാഹചര്യം വരുകയും ചെയ്യുന്ന പക്ഷം വരുമാനം കുറഞ്ഞയാൾക്കായിരിക്കും മുൻഗണന.വരുമാനവും/ മാർക്ക് / ഗ്രേഡ് തുല്യമായി വരുകയാണെങ്കിൽ ,യോഗ്യത കോഴ്സിന്റെ പ്രധാന വിഷയത്തിൽ ലഭിച്ച മാർക്കിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും മുൻഗണന നിശ്ചയിച്ചിരിക്കുന്നത്.
വിവിധ കോഴ്സുകളിലെ സ്കോളർഷിപ്പിന് അർഹരായവരുടെ എണ്ണവും അപേക്ഷകരുടെ എണ്ണവും അനുസരിച്ച് ആകെ നൽകുന്ന സ്കോളർഷിപ്പുകളുടെ എണ്ണത്തിൽ വ്യതിയാനം വരുത്താതെ പുനർക്രമീകരിക്കുന്നതിന് നോർക്ക -റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് അധികാരമുണ്ടായിരിക്കും. സ്കോളർഷിപ്പിൻ്റെ അപേക്ഷയിൽ, തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കുന്നവരെ ഈ പദ്ധതിയുടെ അനൂകൂല്യം ലഭിക്കുന്നതിന് പരിഗണിക്കില്ല. മാത്രമല്ല; അങ്ങിനെ തെറ്റായ വിവരങ്ങളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ അനൂകൂല്യം കൈപറ്റിയതെന്ന് ബോധ്യപ്പെടുന്നപക്ഷം ടി അപേക്ഷകരിൽ നിന്നും തുക 15 ശതമാനം പലിശ സഹിതം തിരിച്ചടിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.അങ്ങനെയുള്ള അപേക്ഷകരെ ഭാവിയിൽ ഇതുപോലെയുള്ള ധനസഹായം കൈപറ്റുന്നതിൽ നിന്നും മാറ്റി നിർത്തുന്നതുമാണ്.
വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
www.scholarship.norkaroots.org
ഫോൺ
0471-2770528
0471-2770543
0471-2770500
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)