വെബ്സൈറ്റ് മുഖാന്തിരം, ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കാനാകൂ. ഡിസംബർ 11 വരെ അപേക്ഷിക്കാനവസരമുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകളിൽ പഠിക്കുന്നവരോ, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവരോ ആയിരിക്കണം, അപേക്ഷകർ .കുറഞ്ഞത് രണ്ടു വർഷമായി വിദേശത്ത് ജോലി ചെയ്യ്തുവരുന്ന ഇ.സി.ആര്‍ (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയിൽ ഉൾപ്പെട്ട പ്രവാസി കേരളീയരുടെ മക്കളോ അല്ലെങ്കിൽ രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവരുടെ മക്കളുമായിരിക്കണം, അപേക്ഷകർ.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
www.scholarship.norkaroots.org
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)