TRENDING:

ജർമനിയിൽ സൗജന്യമായി നഴ്സിങ് പഠിച്ച് തൊഴിൽ നേടണോ? നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാം

Last Updated:

പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. 18 നും 27 നും ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്ലസ് ടു സയൻസ് പഠനശേഷം സൗജന്യ നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും ജർമനിയില്‍ അവസരമൊരുക്കുന്ന പ്രക്രിയയിലേയ്ക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിന്റെ ആദ്യബാച്ചിലേയ്ക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജർമ്മൻ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജര്‍മ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
NORKA
NORKA
advertisement

ജര്‍മ്മന്‍ ഭാഷയില്‍ പ്രാവിണ്യമുള്ളവർക്കും വിദ്യാർത്ഥികൾക്ക്, ആരോഗ്യ മേഖലയിലെ മുന്‍പരിചയമെന്ന് പറയാവുന്ന ജൂനിയർ റെഡ്ക്രോസ് അംഗത്വമുള്ളവർക്ക് പരിഗണനയുണ്ട്.

Ausbildung Programme

ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങിനാണ്(Ausbildung) പദ്ധതി വഴി ലഭിക്കുന്നത്. അപേക്ഷാർത്ഥിയ്ക്ക്, ബയോളജി നിർബന്ധമായും ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. 18 നും 27 നും ഇടയില്‍ പ്രായമുളള കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ചുരുങ്ങിയത് 6 മാസമായി ഇന്ത്യയിൽ തുടർച്ചയായി താമസിക്കുന്നവരും, നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭാഷാപഠനത്തിന് ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാന്‍ സന്നദ്ധതയുളളവരുമാകണം അപേക്ഷകര്‍.

advertisement

അപേക്ഷാ ക്രമം

ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി, മോട്ടിവേഷന്‍ ലെറ്റര്‍, ജര്‍മ്മന്‍ ഭാഷായോഗ്യത, മുന്‍പരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം മാര്‍ച്ച് 21 നകം triplewin.norka@kerala.gov.in എന്ന ഇ-മെയില്‍ അഡ്രസ്സിലേയ്ക്ക് അപേക്ഷ നൽകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്

www.norkaroots.orgwww.nifl.norkaroots.org

ടോള്‍ ഫ്രീ നമ്പറുകൾ

1800 425 3939 (ഇന്ത്യ)

advertisement

+91-8802 012 345 (വിദേശം)

അപേക്ഷ സമർപ്പണത്തിന്

https://docs.google.com/forms/d/e/1FAIpQLSfhjrE8jQikA2XtwfqY0mpOVyVxUYbbE2oOvDtpbZx_3w1-bQ/viewform?pli=1

തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
ജർമനിയിൽ സൗജന്യമായി നഴ്സിങ് പഠിച്ച് തൊഴിൽ നേടണോ? നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനിങ് പ്രോഗ്രാമിന് അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories