മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗകത്ത് അലി എന്നിവരുടെ നേതൃത്വത്തിൽ, 1920 ലാണ് ജാമിഅ മില്ലിയ്യ സ്ഥാപിതമായത്. 1988 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ജാമിയ മില്ലിയ ഇസ്ലാമിയ, കേന്ദ്ര സർവ്വകലാശാലയായി മാറുകയായിരുന്നു. അലീഗഢിലാണ് ആദ്യം തുടങ്ങിയതെങ്കിലും പിന്നീട് ന്യൂഡൽഹിയിലെ ജാമിഅ നഗറിലേക്ക് മാറി.
ഇപ്പോൾ അപേക്ഷിക്കാം
രാജ്യത്തെ പ്രമുഖ സർവകലാശാലകളിലൊന്നായ ജാമിയ മില്ലിയ ഇസ്ലാമിയ (JMI) ബിരുദ-ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, പ്രവേശനം. 2024-25 സെഷനിലേക്കുള്ള പിഎച്ച്ഡി പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ ഷെഡ്യൂൾ പിന്നീട് അറിയിക്കുന്നതാണ്.
advertisement
യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ,മാർച്ച് 30 വരെ പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 25 മുതൽ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ നടത്തും. ഓരോ പ്രോഗ്രാമിനോ പ്രോഗ്രാമുകളുടെ ഗ്രൂപ്പിനോ (സംയുക്ത പ്രവേശന പരീക്ഷയോട് കൂടി) ഓരോ വിദ്യാർത്ഥിയും ഒരു ഫോം മാത്രമേ സമർപ്പിക്കേണ്ടതുള്ളൂ. ഒരേ പ്രോഗ്രാമിന് ഒരു വിദ്യാർത്ഥി, ഒന്നിലധികം ഫോം സമർപ്പിച്ചാൽ പ്രസ്തുത അപേക്ഷ അസാധുവാകും.
ഓർത്തിരിക്കേണ്ട പ്രധാന തീയതികൾ
1.രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: മാർച്ച് 30
2.പ്രവേശന പരീക്ഷ ആരംഭിക്കുന്ന തീയതി: ഏപ്രിൽ 25 മുതൽ
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)