പ്ലസ് ടു യോഗ്യതയുളളവർക്കാണ് അവസരം. 100 രൂപയാണ് അപേക്ഷാഫീസ്. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് ജനുവരി 9 വരെയാണ് അവസരം.
യു.പി.എസ്.സി ദേശീയതലത്തിൽ ഏപ്രിൽ 21ന് നടത്തുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്
എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷയിലും തുടർന്നുള്ള ഇന്റർവ്യൂവിലും യോഗ്യത നേടുന്നവർക്ക് എൻ.ഡി.എയുടെ ആർമി, നേവി, എയർഫോഴ്സ് വിഭാഗങ്ങളിലും (153ാമത് കോഴ്സിൽ) നേവൽ അക്കാദമിയിലും (115ാമത് കോഴ്സിൽ) പ്രവേശനം ലഭിക്കുന്നതാണ്.
ആനുകൂല്യങ്ങൾ
തെരഞ്ഞടുക്കപ്പെടുന്നവർക്കുള്ള പരിശീലനം 2025 ജനുവരിയിൽ തുടങ്ങും. പരിശീലനകാലത്തു തന്നെ പ്രതിമാസം 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവരെ ലഫ്റ്റനന്റ് പദവിയിൽ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ ഓഫിസറായി നിയമിക്കും.
advertisement
അടിസ്ഥാനയോഗ്യത
അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷകർ,2005 ജൂലൈ രണ്ടിന് മുമ്പോ 2008 ജൂലൈ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.എൻ.ഡി.എ യുടെ ആർമി വിങ്ങിലേക്ക് ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരുന്നാൽ മതി. എന്നാൽ എൻ.ഡി.എ യുടെ എയർഫോഴ്സ്, നേവൽ വിഭാഗങ്ങളിലേക്കും നേവൽ അക്കാദമിയിലേക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിക്കേണ്ടതുണ്ട്. അവസാന വർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് നിർദ്ദിഷ്ട മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
വിവിധ വിഭാഗങ്ങളിലെ ഒഴിവുകൾ
I.എൻ.ഡി.എ.
എൻ.ഡി.എ യുടെ വിവിധ വിഭാഗങ്ങളിൽ താഴെ പറയുന്ന ഒഴിവുകൾ ഉണ്ട്. നിശ്ചിത ഒഴിവുകൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
1.ആർമി 208 (വനിതകൾ 10)
2.നേവി 42 (വനിതകൾ 12)
3.എയർഫോഴ്സ്-ഫ്ലൈയിങ് 92 (വനിതകൾ 2)
4.ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ) 18 (വനിതകൾ 2)
5.ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്നിക്കൽ) 10 (വനിതകൾ 2)
II.നേവൽ അക്കാദമി
നേവൽ അക്കാദമിയിലെ കേഡറ്റ് എൻട്രി സ്കീമിലുള്ള 30 ഒഴിവുകളിൽ, 9 എണ്ണം വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
വിജ്ഞാപനത്തിന് - http://upsc.gov.in , അപേക്ഷാ സമർപ്പണത്തിന് -
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)