ഹിന്ദു സ്റ്റഡീസ് (ACQP08) ഇംഗ്ലീഷിലും ഹിന്ദിയിലും ഉണ്ടായിരിക്കും എന്നാണ് ഈ ബുള്ളറ്റിനിൽ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇത് സംസ്‌കൃതത്തിലും ഇംഗ്ലീഷിലുയിരിക്കും എന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. പുതിയ കോഴ്‌സുകളെക്കുറിച്ചും സർവകലാശാലകളെക്കുറിച്ചും നീക്കം ചെയ്ത കോഴ്സുകളെക്കുറിച്ചും എൻടിഎ അറിയിച്ചിട്ടുണ്ട്. അപേക്ഷകർക്ക് cuet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് പുതിയ നോട്ടീസ് പരിശോധിക്കാവുന്നതാണ്. ഏപ്രിൽ 19 നു രാത്രി 11.50 വരെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇന്ത്യയിലുടനീളമുള്ള സെൻട്രൽ, സ്റ്റേറ്റ്, ഡീംഡ്, സ്വകാര്യ സർവ്വകലാശാലകളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്കായാണ് സിയുഇടി പിജി 2023 പരീക്ഷ നടത്തുന്നത്.
advertisement
താഴെപ്പറയുന്നവയാണ് സിയുഇടി (CUET) വഴി പിജി പ്രവേശനം നടത്താനൊരുങ്ങുന്ന പുതിയ 15 സർവകലാശാലകൾ
- ശ്രീ മാതാ വൈഷ്ണോ ദേവി യൂണിവേഴ്സിറ്റി, കത്ര.
- പാറുൾ യൂണിവേഴ്സിറ്റി, വഡോദര.
- നേതാജി സുഭാഷ് സാങ്കേതിക സർവകലാശാല, ദ്വാരക.
- ശ്രീ വിശ്വകർമ സ്കിൽ യൂണിവേഴ്സിറ്റി.
- എസ്ആർഎം യൂണിവേഴ്സിറ്റി, ഡൽഹി
- വീർ മധോ – സിംഗ് ഭണ്ഡാരി ഉത്തരാഖണ്ഡ് സാങ്കേതിക സർവകലാശാലക്കു കീഴിലുള്ള ഗ്യാനി ഇന്ദർ സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസ്, ഡെറാഡൂൺ.
- യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, മേഘാലയ.
- ജയ്‌പീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, നോയിഡ.
- ശാരദ യൂണിവേഴ്സിറ്റി
- മധ്യപ്രദേശിലെ അമർകണ്ടക്കിൽ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട്.
- ബാബ ഗുലാം ഷാ ബാദ്ഷാ യൂണിവേഴ്സിറ്റി, രജൗരി, ജമ്മു കശ്മീർ.
- ക്വാണ്ടം യൂണിവേഴ്സിറ്റി.
- ബിനോദ് ബിഹാരി മഹ്തോ കൊയാലാഞ്ചൽ യൂണിവേഴ്സിറ്റി, ധൻബാദ്.
- TERI സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ന്യൂഡൽഹി
ജമ്മു യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ആന്ധ്രാപ്രദേശിലെ എസ്‍ആർഎം യൂണിവേഴ്സിറ്റി, ഡൽഹിയിലെ ഡോ. ബി.ആർ. അംബേദ്കർ യൂണിവേഴ്‌സിറ്റി, സോമയ്യ വിദ്യാവിഹാർ യൂണിവേഴ്‌സിറ്റി, ത്രിപുര യൂണിവേഴ്‌സിറ്റി, ഡോ ഹരിസിംഗ് ഗൗർ വിശ്വവിദ്യാലയ സാഗർ എന്നിവയെല്ലാം തങ്ങളുടെ സിയുഎടി പിജി പ്രോഗ്രാമുകളുടെ പട്ടികയിൽ പുതിയ ചില കോഴ്‌സുകൾ കൂടി ചേർത്തിട്ടുണ്ട്.