TRENDING:

സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണോ? കോളേജിൽ പഠിപ്പിക്കാൻ താൽപ്പര്യമുണ്ടോ? CSIR UGC NETന് അപേക്ഷിക്കാം

Last Updated:

ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് പരമാവധി പ്രായപരിധി 28 വയസ്സാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ, ഗവേഷണം എന്നിവയ്ക്കുള്ള യോഗ്യത പരീക്ഷയായ CSIR UGC NET - 2025ന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 24 വരെയാണ്, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനവസരം. പരീക്ഷാർത്ഥികൾ M.Sc/MS/MTech ബിരുദധാരികളായിരിയ്ക്കണം. ഫിസിക്കൽ സയൻസസ്, ലൈഫ് സയൻസസ്, എർത്ത് സയൻസസ്, എഞ്ചിനീയറിംഗ് പോലുള്ള വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ (സംവരണ വിഭാഗങ്ങൾക്ക് 50%) തത്തുല്യ ബിരുദമുള്ളവരോ , ഇൻ്റഗ്രേറ്റഡ് ബിഎസ്-എംഎസ്, നാല് വർഷത്തെ ബിഎസ് ബിരുദം, ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരോ ആയിരിയ്ക്കണം.
News18
News18
advertisement

പ്രായപരിധി നിബന്ധന

ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് പരമാവധി പ്രായപരിധി 28 വയസ്സാണ്. എന്നാൽ നിർദ്ദിഷ്ട വിഭാഗക്കാർക്ക് (SC/ST/OBC/PwD/Women/ transgender) 5 വർഷം ഇളവുണ്ട്. ലക്ചർഷിപ്പ്/അസിസ്റ്റൻ്റ് പ്രൊഫസറിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയില്ല നിർദിഷ്ട വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രായത്തിൽ ഇളവുകളുണ്ട്.

അപേക്ഷാ ഫീസ്

ജനറൽ വിഭാഗക്കാർക്ക്,1150/- രൂപയും ജനറൽ-ഇഡബ്ല്യുഎസ് / ഒബിസി-എൻസിഎൽ വിഭാഗക്കാർക്ക് 600/- രൂപയുമാണ് അപേക്ഷാ ഫീസ്.SC/ST/ PwD/Transgender വിഭാഗക്കാർ 325/- രൂപ അടച്ചാൽ മതിയാകും.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും

advertisement

https://csirnet.nta.nic.in

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

https://nta.ac.in/

മലയാളം വാർത്തകൾ/ വാർത്ത/Career/
സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണോ? കോളേജിൽ പഠിപ്പിക്കാൻ താൽപ്പര്യമുണ്ടോ? CSIR UGC NETന് അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories