ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന 500 കമ്പനികളില്‍ ജോലി ചെയ്യുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം ലഭികും. കമ്പനികളുടെ സിഎസ്ആര്‍(കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി)യുടെ ഭാഗമായി നീക്കിവെച്ചിരിക്കുന്ന തുകയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുക. ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പദ്ധതിയില്‍ ഭാഗമാകുന്ന ഉദ്യോഗാര്‍ഥിക്ക് പ്രതിമാസം 5000 രൂപയാണ് സ്റ്റൈപെന്‍ഡായി നല്‍കുക. ഇതിന് പുറമെ 6000 രൂപയുടെ ഒറ്റത്തവണ സാമ്പത്തിക സഹായവും നല്‍കും. ആദ്യഘട്ടത്തില്‍ 19,000 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 44,000 കോടി രൂപയുമാണ് പദ്ധതിക്കായി കേന്ദ്രം വഹിക്കുക. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി ഇന്റേണ്‍ഷിപ്പുകള്‍ നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനത്തിന്റെ ഭാഗമായി 50 ശതമാനം തൊഴില്‍ പരിശീലനം നല്‍കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
advertisement
ഇന്റേണ്‍ഷിപ്പ് ലഭിക്കുന്നത് എങ്ങനെ?
യോഗ്യതകള്‍
ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ 21നും 24നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനാകുക. അടുത്തിടെ ബിരുദം പൂര്‍ത്തിയായവര്‍ക്കും കരിയറിന്റെ തുടക്കത്തിലുള്ളവര്‍ക്കുമാണ് അപേക്ഷിക്കാന്‍ കഴിയുക. പദ്ധതിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ നിലവില്‍ ജോലിയില്ലാത്തവര്‍ ആയിരിക്കണം. കൂടാതെ മുഴുവന്‍ സമയ വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ക്കുമാണ് അപേക്ഷിക്കാന്‍ കഴിയുക.
അപേക്ഷകര്‍ ആധാര്‍കാര്‍ഡ്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, അഡ്രസ്സ് പ്രൂഫ്, ഫാന്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കണം.
അപേക്ഷിക്കാന്‍ കഴിയാത്തവര്‍ ആരൊക്കെ?
ഐഐടി, ഐഐഎം തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല
25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍
മുഴുവന്‍ സമയ ജോലിയുള്ളവര്‍