TRENDING:

പ്രൊഫ. അനന്ത ചന്ദ്രകാസന്‍: മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ തലപ്പെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

Last Updated:

ഈ വര്‍ഷം ഫെബ്രുവരിയില്‍ സ്ഥാനമൊഴിയുന്നതായി അറിയിച്ച സിന്തിയ ബാന്‍ഹാര്‍ട്ടിന്റെ പിന്‍ഗാമിയായാണ് ചന്ദ്രകാസന്‍ ചുമതലയേല്‍ക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എംഐടി) തങ്ങളുടെ അടുത്ത പ്രൊവോസ്റ്റായി ഇന്ത്യൻ വംശജനായ പ്രൊഫസര്‍ അനന്ത ചന്ദ്രകാസനെ നിയമിച്ചു. 2025 ജൂലൈ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കും. അക്കാദമിക് രംഗത്തെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ് അനന്ത ചന്ദ്രകാസന്‍. തങ്ങളുടെ പുതിയ പ്രൊവോസ്റ്റായി ചന്ദ്രകാശനെ നിയമിച്ച് ജൂണ്‍ 16ന് എംഐടി പ്രസ്താവന പുറത്തിറക്കി.
News18
News18
advertisement

എംഐടിയുടെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിന്റെ ഡീനായും സ്ഥാപനത്തിന്റെ ചീഫ് ഇന്നൊവേഷന്‍ ആന്‍ഡ് സ്ട്രാറ്റജി ഓഫീസറായും അദ്ദേഹം സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ സ്ഥാനമൊഴിയുന്നതായി അറിയിച്ച സിന്തിയ ബാന്‍ഹാര്‍ട്ടിന്റെ പിന്‍ഗാമിയായാണ് ചന്ദ്രകാസന്‍ ചുമതലയേല്‍ക്കുന്നത്.

വിദ്യാഭ്യാസ പ്രോഗ്രാമിംഗ്, ഫാക്കല്‍റ്റി ചുമതല, സാമ്പത്തികപരമായ തന്ത്രങ്ങള്‍, സ്ഥാപനത്തിന്റെ ആസൂത്രണം തുടങ്ങിയവയുടെ മേല്‍നോട്ടം വഹിക്കുന്ന ചീഫ് അക്കാദമിക്, ബജറ്റ് ഓഫീസറായി അദ്ദേഹം പ്രവര്‍ത്തിക്കും.

''സ്ഥാപനത്തിനായി പ്രധാനപ്പെട്ട നൂതനാശയങ്ങള്‍ രൂപപ്പെടുത്തുന്നതിലും നയിക്കുന്നതിലും ചന്ദ്രകാസന്‍ അസാധാരണമായ മികവ് പുലര്‍ത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ഈ രംഗത്തുള്ള ആഴവും വ്യാപ്തിയുമേറിയ അറിവ് അതിന് പ്രധാനഘടകമാണ്. അദ്ദേഹത്തിന്റെ ചടുതലതയും സംരംഭകത്വ മനോഭാവവും അതിരറ്റ ഊര്‍ജവും പ്രധാനപ്പെട്ട പദ്ധതികള്‍ക്കായി ബാഹ്യസ്രോതസ്സുകലില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഴിവും പ്രയോജനപ്പെടുത്തും,'' അദ്ദേഹത്തെ പ്രൊവോസ്റ്റായി നിയമിച്ചുകൊണ്ടുള്ള ഇ മെയില്‍ സന്ദേശത്തില്‍ എംഐടി പ്രസിഡന്റ് സാലി കോണ്‍ബ്ലൂത്ത് അറിയിച്ചു.

advertisement

ഗവേഷണം, നേതൃത്വം, ഇന്നൊവേഷന്‍

1994ല്‍ ഫാക്കല്‍റ്റി അംഗമായ അദ്ദേഹം എംഐടിയിലെ ഏറ്റവും വലിയ അക്കാദമിക് ഡിപ്പാര്‍ട്ട്‌മെന്റായ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിനെ ആറ് വര്‍ഷത്തോളം നയിച്ചു. ഇതിന് ശേഷം 2017ല്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിന്റെ ഡീനായി നിയമിക്കപ്പെട്ടു.

2024ല്‍ എംഐടിയുടെ ആദ്യത്തെ ചീഫ് ഇന്നൊവേഷന്‍ ആന്‍ഡ് സ്ട്രാറ്റജി ഓഫീസറായി നിയമിതനായി. ഗവേഷണം, വിദ്യാഭ്യാസം, നവീകരണ പദ്ധതികള്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. എംഐടി ഷ്വാര്‍സ്മാന്‍ കോളേജ് ഓഫ് കംപ്യൂട്ടിംഗ്, എംഐടി ക്ലൈമറ്റ് ആന്‍ഡ് സസ്റ്റൈനബിലിറ്റി കണ്‍സോര്‍ഷ്യം എന്നിവയുള്‍പ്പെടെയുള്ള അക്കാദമിക്, വ്യവസായ മേഖലകള്‍ തമ്മിലുള്ള വിടവ് നികത്താന്‍ ലക്ഷ്യമിട്ട് മറ്റ് നിരവധി ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചിട്ുടണ്ട്.

advertisement

ചന്ദ്രകാസന്റെ നിയമനത്തെ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്വാഗതം ചെയ്തു. ''ഒരു വിശിഷ്ട അക്കാദമിക നേതാവും ഇന്ത്യ-യുഎസ് സാങ്കേതിക, ഗവേഷണ വികസന സഹകരണത്തിന്റെ ശക്തമായ വക്താവുമായി പ്രൊഫ. ചന്ദ്രകാസന്‍ തുടരുകയാണ്. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി അദ്ദേഹം വിവിധ ഇന്ത്യന്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പങ്കാളികള്‍ എന്നിവരുമായി പ്രവര്‍ത്തിച്ചുവരികയാണ്. ഈ സുപ്രധാന ഉത്തരവാദിത്വമേറ്റെടുക്കുന്ന അവസരത്തില്‍ അദ്ദേഹത്തിന് എല്ലാത്തരത്തിലുമുള്ള വിജയവും ആശംശിക്കുന്നു,'' കോണ്‍സുലേറ്റ് വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ടുചെയ്തു.

'അസാധാരണമായ സംഭാവനകള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും'

advertisement

''എംഐടിയുടെ പ്രൊവോസ്റ്റ് പദവി ഏറ്റെടുക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ഭാവിയിലേക്ക് നോക്കുമ്പോള്‍ ഫാക്കല്‍റ്റി അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, ഗവേഷണം നടത്തുന്നവര്‍, ജീവനക്കാര്‍ എന്നിവരെ രാജ്യത്തിനും ലോകത്തിനും അസാധാരണമായ സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തരാക്കുന്ന ഒരു പ്രധാന വ്യക്തിയായി ഞാന്‍ എന്നെത്തന്നെ കാണുന്നു,'' അദ്ദേഹം പറഞ്ഞു.

''എല്ലാ തലങ്ങളിലും എംഐടിയില്‍ മികവ് നിലനിര്‍ത്തന്നത് തുടരുകയാണ് എന്റെ ലക്ഷ്യം. നൂതനാശയങ്ങളുടെ കേന്ദ്ര ബിന്ദുവാകാന്‍ എംഐടിയുടെ മുന്നില്‍ വലിയ അവസരമുണ്ട്. അത് എഐ, സെമി കണ്ടക്ടറുകള്‍, ക്വാണ്ടം, ബയോസെക്യൂരിറ്റി, ബയോമാനുഫാക്ടറിംഗ് സ്‌പെയ്‌സ് എന്നിവയെക്കുറിച്ചാണ്. എന്നാല്‍ ഇത് മാത്രമല്ല, കോഡ് ചെയ്യുകയോ രൂപകല്‍പ്പന ചെയ്യുകയോ നിര്‍മിക്കുകയോ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുന്ന ഒരു വിദ്യാര്‍ഥികളെ നമുക്ക് ആവശ്യമുണ്ട്. മനുഷ്യന്റെ കാഴ്ചപ്പാടും മാനുഷികമായ ഉള്‍ക്കാഴ്ചകളും മനസ്സിലാക്കുന്ന വിദ്യാര്‍ഥികളെ നമുക്ക് ശരിക്കും ആവശ്യമുണ്ട്,'' ചന്ദ്രകാസന്‍ പറഞ്ഞു.

advertisement

ഗവേഷകനില്‍ നിന്ന് അക്കാദമിക് തലപ്പത്തേക്ക്

ബെര്‍ക്ക്‌ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലും കംപ്യൂട്ടര്‍ സയന്‍സിലും ചന്ദ്രകാസന്‍ ബിരുദം, ബിരുദാനന്തരബിരുദം, ഡോക്ടറല്‍ ബിരുദങ്ങള്‍ എന്നിവ നേടിയിട്ടുണ്ട്. എംഐടിയുടെ എനര്‍ജി-എഫിഷ്യന്റ് സര്‍ക്യൂട്ടുകള്‍ ആന്‍ഡ് സിസ്റ്റം ഗ്രൂപ്പുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുയും 78 പിഎച്ച്ഡി ഗവേഷകരുടെ ഗൈഡായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

എഞ്ചിനീയറിംഗിലെ ബിരുദ, വനിതാ പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷകരെ പിന്തുണയ്ക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന അഡ്വാന്‍സ്ഡ് അണ്ടര്‍ ഗ്രാജുവേറ്റ് റിസര്‍ച്ച് ഓപ്പര്‍ച്യുണിറ്റീസ് പ്രോഗ്രാം, റൈസിംഗ് സ്റ്റാര്‍സ് പ്രോഗ്രാം തുടങ്ങിയ സംരംഭങ്ങള്‍ അദ്ദേഹത്തിന്റെ അക്കാദമിക് സംഭാവനകളില്‍ ഉള്‍പ്പെടുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Career/
പ്രൊഫ. അനന്ത ചന്ദ്രകാസന്‍: മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ തലപ്പെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍
Open in App
Home
Video
Impact Shorts
Web Stories