TRENDING:

പട്ടികവിഭാഗക്കാർക്ക് നേരിട്ട് ഡിവൈഎസ്പിയായി നിയമനത്തിന് പിഎസ്​സി മാനദണ്ഡമായി

Last Updated:

ജനറൽവിഭാഗത്തിൽ സബ് ഇൻസ്പെക്ടർ റാങ്കുവരെ മാത്രമാണ് പിഎസ്‌സി വഴി നേരിട്ട് നിയമനം നടത്തുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള പോലീസിൽ ഡിവൈഎസ്പി തസ്തികയിലേക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇനിമുതൽ ഡിവൈഎസ്‌പി റാങ്കിൽ പട്ടികവിഭാഗക്കാരിൽനിന്ന് നേരിട്ട് നിയമനം നടത്തും. പിഎസ്‌സി വഴിയുള്ള നിയമനത്തിനുള്ള യോഗ്യതാമാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ബിരുദമാണ് യോഗ്യത. ജനറൽവിഭാഗത്തിൽ സബ് ഇൻസ്പെക്ടർ റാങ്കുവരെ മാത്രമാണ് പിഎസ്‌സി വഴി നേരിട്ട് നിയമനം നടത്തുന്നത്.
News18
News18
advertisement

പിഎസ്‌സി അപേക്ഷ ക്ഷണിക്കുന്ന വർഷം ജനുവരി ഒന്നിന് 20 വയസ്സ് തികഞ്ഞ് 36 വയസ്സ് കവിയാത്ത പട്ടികജാതി-പട്ടികവർഗക്കാർക്ക് നേരിട്ട് നിയമനത്തിന് അപേക്ഷിക്കാം. ഒഴിവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പിഎസ് സി വിജ്ഞാപനത്തിലൂടെ പുറത്തുവിടുമെന്ന് ഉത്തരവില്‍ പറയുന്നു. തിരഞ്ഞെടുക്കുന്നവരെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിവൈഎസ്പി) ട്രെയിനിയായി നിയമിക്കും. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവരെ ഡിവൈഎസ്‌പിമാരായി നിയമിക്കും. രണ്ട് വർഷമാണ് പ്രൊബേഷൻ. അപേക്ഷസമർപ്പിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശാരീരിക അളവുകളും കായികക്ഷമതാപരീക്ഷകളും നിശ്ചയിച്ചു.

advertisement

സംസ്ഥാന പോലീസ് സേനയിൽ ഡിവൈഎസ്പി, എസ്പി റാങ്കില്‍ പട്ടിക ജാതി - പട്ടിക വകുപ്പ് വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കുറവാണെന്ന സാഹചര്യമാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Career/
പട്ടികവിഭാഗക്കാർക്ക് നേരിട്ട് ഡിവൈഎസ്പിയായി നിയമനത്തിന് പിഎസ്​സി മാനദണ്ഡമായി
Open in App
Home
Video
Impact Shorts
Web Stories