പഞ്ചാബിയിലും, ജേർണലിസത്തിലും, പൊളിറ്റിക്കൽ സയൻസിലും ഉൾപ്പെടെ ബിരുദാനന്തര ബിരുദവും നിയമത്തിൽ പിഎച്ച്ഡിയുമുള്ള സന്ദീപ് ഇപ്പോഴും തന്റെ പഠനം തുടരുന്നുണ്ട്.
Also read-'ന്യൂ ഇയർ പാർട്ടിയിൽ എനിക്കൊപ്പമുണ്ടായ പെൺകുട്ടി ഇതാണ്': വിവാദ വീഡിയോയിൽ രാം ഗോപാൽ വർമ
ഓരോ വീടുകൾ തോറും കയറി ഇറങ്ങി പച്ചക്കറി വിൽപ്പന നടത്തുന്ന സന്ദീപ് “ പിഎച്ച്ഡി സബ്‌ജി വാല (പിഎച്ച്ഡി പച്ചക്കറി വിൽപ്പനക്കാരൻ)” എന്ന ഒരു ബോർഡ് തന്റെ വണ്ടിയിൽ തൂക്കിയിട്ടുണ്ട്. പ്രൊഫസർ ജോലി വഴി ലഭിച്ചിരുന്ന വരുമാനത്തേക്കാൾ കൂടുതൽ പച്ചക്കറി വിൽപ്പന വഴി തനിക്ക് ലഭിക്കുന്നുണ്ടെന്നും സന്ദീപ് പറയുന്നു. പച്ചക്കറി വിൽപ്പന കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ എത്തിയാൽ സന്ദീപ് തന്റെ പരീക്ഷകൾക്കായി പഠനം തുടങ്ങും. പ്രൊഫസർ ജോലി ഉപേക്ഷിച്ചുവെങ്കിലും അധ്യാപനത്തോടുള്ള ആവേശം സന്ദീപിനൊട്ടും കുറഞ്ഞിട്ടില്ല. പണം സമ്പാദിച്ച് സ്വന്തമായി ഒരു ട്യൂഷൻ സ്ഥാപനം തുടങ്ങണമെന്നാണ് സന്ദീപിന്റെ ആഗ്രഹം.
advertisement