അധ്യാപകരായി പ്രാരംഭ നിയമനം നേടുന്നതിന് ബന്ധപ്പെട്ട മേഖലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലാസ്സ് ടീച്ചറാകുന്നതിന് ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത ബിരുദം ഉണ്ടായിരിക്കണം. ആവശ്യമെങ്കിൽ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റും ഹാജരാക്കണം. ഏതെങ്കിലും പ്രത്യേക വിഷയത്തിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർ ആ വിഷയത്തിന്മേൽ ബിരുദം നേടിയിരിക്കണം. പ്രരംഭ നിയമന ഉത്തരവ് ലഭിച്ചു കഴിഞ്ഞാൽ ഉദ്യോഗാർത്ഥികൾ എഡ്യൂക്കേറ്റർ പെർമിറ്റ് സിസ്റ്റത്തിൽ (Educator Permit System ) നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഒപ്പം,
1) എഡ്യൂക്കേഷണൽ പെഡഗോഗി (Educational pedagogy )
advertisement
2) കരിക്കുലം ഡെവലപ്പമെന്റ് ആൻഡ് ഡിസൈൻ ( Curriculum Development and Design)
3) ലേർണിങ് അസ്സസ്മെന്റ് (Learning Assessment)
4) ക്ലാസ്റൂം മാനേജ്‌മെന്റ് (Classroom Management )
5) എഡ്യൂക്കേഷണൽ ടെക്നോളജി (Educational Technology)
6) സൈക്കോളജി (Cognitive, Social and physical development )
7) ടീച്ചിങ് പ്രാക്ടീസ് ( Teaching Practice )
തുടങ്ങിയവയിലും ഇവർ പ്രാവീണ്യം നേടിയിരിക്കണം. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഇംഗ്ലീഷ് ഭാഷ പഠിപ്പിയ്ക്കാനുള്ള യോഗ്യതയായ സിഇഎൽടിഎ (CELTA), ഡിഇഎൽടിഎ (DELTA) അല്ലെങ്കിൽ ടിഇഎസ്ഒഎൽ (TESOL) എന്നിവ നേടിയിരിക്കണം. ഇംഗ്ലീഷ് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഐഇഎൽടിഎസ് പരീക്ഷയിൽ കുറഞ്ഞത് 7ഉം ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ച് മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നവർ 6ഉം മാർക്ക് നേടിയിരിക്കണം. വോക്കേഷണൽ ക്ലാസ്സുകളിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർ അംഗീകൃത അസ്സസർ അല്ലെങ്കിൽ വേരിഫയർ യോഗ്യത നേടിയിരിക്കണം. മറ്റ് ഭാഷകൾ പഠിപ്പിപ്പിക്കേണ്ടവർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നേടിയ യോഗ്യതയുടെ രേഖകൾ സമർപ്പിക്കണം.
കൂടാതെ ഉദ്യോഗാർത്ഥികൾ സാധുതയുള്ള യുഎഇ റെസിഡൻസ് വിസയും ഒപ്പം സ്കൂൾ കോൺട്രാക്ടോ എംപ്ലോയ്മെന്റ് എഗ്രിമെന്റോ നേടിയിട്ടുണ്ടാകണം. പഠിപ്പിക്കുവാനുള്ള കായിക ക്ഷമത താൻ പുലർത്തുന്നുണ്ടെന്ന് സ്വയം സത്യവാങ്മൂലം സമർപ്പിക്കുകയും വേണം. അധ്യാപകരായി പ്രവേശിച്ചാൽ യുഎഇ പോലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റും സ്കൂളിലെ അധ്യാപകൻ എന്ന് തെളിയിക്കുന്ന രേഖയും നേടണം. ഇക്കാലയളവിൽ അഞ്ച് വർഷം തുടർച്ചയായി യുഎഇയിൽ ഇല്ലാത്തയാളാണെങ്കിൽ യുഎഇ പോലീസിൽ നിന്നും ഒപ്പം അഞ്ച് വർഷം താമസിച്ച രാജ്യങ്ങളിലെ പോലീസിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങണം.
1) ചൈൽഡ് പ്രോട്ടക്ഷൻ ആൻഡ് സേഫ് ഗാർഡിങ് (Child Protection and Safeguarding)
2) ഡീലിങ് വിത്ത് പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ (Dealing With People Of Determination)
3) ഡൈവേഴ്സിറ്റി (Diversity)
4) മോറൽ എഡ്യൂക്കേഷൻ (Moral Education)
5) സസ്റ്റൈനബിലിറ്റി (Sustainability)
6) വെൽബീയിങ് (Wellbeing)
തുടങ്ങിയ കെഎച്ച്ഡിഎ അംഗീകൃത കോഴ്‌സുകളും അധ്യാപകർ പൂർത്തിയാക്കണം.