TRENDING:

റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ്; 9 പഠന മേഖലകളിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്

Last Updated:

അപേക്ഷിക്കാനുള്ള അവസാന തീയതി 17 ഡിസംബർ 2023

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കോളർഷിപ്പ് പ്രോഗ്രാമുകളിൽ ഒന്നായ റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് പ്രോഗ്രാം, 2023-24 അധ്യയന വർഷത്തേക്കുള്ള  ബിരുദാനന്തര സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ഒമ്പത് പഠന മേഖലകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
advertisement

ഡിജിറ്റൽ, റിന്യൂവബിൾ ആൻഡ് ന്യൂ എനർജി, ബയോടെക്നോളജി എന്നിവയുൾപ്പെടെയുള്ള സാങ്കേതിക മേഖലകളിലെ പുരോഗതിയെ പ്രതിധ്വനിപ്പിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ ബിരുദാനന്തര സ്കോളർഷിപ്പ്, ഈ മേഖലകളിലെ വികസനത്തിനായി ഭാവി നേതാക്കളെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു.

Also read-അത്യാധുനിക സൗകര്യങ്ങളുമായി നിത മുകേഷ് അംബാനി ജൂനിയർ NMAJ സ്കൂൾ മുംബൈയിൽ

സ്‌കോളർഷിപ്പിനായി തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 100 വിദ്യാർത്ഥികൾക്ക് വിദഗ്‌ധരുമായുള്ള ആശയവിനിമയം, മേഖലയുമായുള്ള പരിചയം, സന്നദ്ധപ്രവർത്തന അവസരങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര വികസന പരിപാടിയ്‌ക്കൊപ്പം മുഴുവൻ പഠന കാലയളവിലേക്ക് ആറ് ലക്ഷം രൂപ വരെ ഗ്രാന്റ് നൽകും.

advertisement

അപേക്ഷാ മൂല്യനിർണ്ണയം, അഭിരുചി പരീക്ഷ, പ്രമുഖ വിദഗ്ധരുമായുള്ള അഭിമുഖം എന്നിവ ഉൾപ്പെടുന്ന പ്രക്രിയയ്ക്ക് ശേഷമാണ് സ്കോളർമാരെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 ഡിസംബർ 17. കൂടുതൽ വിവരങ്ങൾക്ക്, reliancefoundation.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Career/
റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പ്; 9 പഠന മേഖലകളിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക്
Open in App
Home
Video
Impact Shorts
Web Stories