TRENDING:

വേതനത്തിൽ 3000 രൂപ വർധിപ്പിക്കാൻ തീരുമാനം; സമഗ്ര ശിക്ഷ കേരള പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സമരം ഒത്തുതീർപ്പായി

Last Updated:

ശമ്പള വര്‍ധനവ് മുന്‍കാല പ്രാബല്യത്തോടെ 2022 നവംബര്‍ മുതല്‍ നടപ്പിലാക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സമഗ്ര ശിക്ഷ കേരളയിൽ പാർട്ട് ടൈം സ്പെഷലിസ്റ്റ് ടീച്ചർമാരായി ജോലി ചെയ്തു വരുന്നവർ വേതന വർധനവ് ആവശ്യപ്പെട്ടുകൊണ്ട് നടത്തിവന്ന സമരം മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി.
advertisement

  •  സ്പെഷ്യലിസ്റ്റ് ടീച്ചർമാർക്ക് നിലവിൽ വേതനമായി  10,000/- രൂപയും ആ തുകയുടെ 12% ഇ.പി.എഫ്-ഉം നൽകി വരികയായിരുന്നു.
  •  പ്രസ്തുത 10,000/- രൂപ 13,400/- രൂപയായി വർദ്ധിപ്പിക്കുന്നതിന് തീരുമാനിച്ചു. 13,400/- രൂപയുടെ 12% വരുന്ന 1608/- രൂപ ഇ.പി.എഫ്. (എംപ്ലോയർ കോൺട്രിബ്യൂഷൻ) ആയി നൽകുന്നതിനും തീരുമാനിച്ചു.
  •  ഇപ്പോൾ ഉണ്ടായ ശമ്പള വർദ്ധനവ് 2022 നവംബർ മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
  •  ഇപ്പോൾ ഉണ്ടായ പ്രതിമാസ വർദ്ധനവ്  3400/- രൂപ 2022 നവംബർ, ഡിസംബർ, 2023 ജനുവരി മാസങ്ങളിലെ കുടിശ്ശികയായി നൽകുന്നതാണ്.
  • advertisement

  •  സ്പെഷ്യലിസ്റ്റ് ടീച്ചർക്ക് പാർട്ട് ടൈം ജീവനക്കാർക്ക്  അനുവദനീയമായ ലീവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതായിരിക്കും.
  •  ആഴ്ചയിൽ 3 ദിവസങ്ങളിൽ സ്പെഷ്യലിസ്റ്റ് ടീച്ചർമാർ പരമാവധി 2 സ്കൂളുകളിൽ പ്രവർത്തിക്കേണ്ടതാണ്.
  • മാസത്തിൽ 1 ശനിയാഴ്ച ബന്ധപ്പെട്ട ബി.ആർ.സി.കളിൽ പ്ലാൻ മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.
  •  സ്പെഷ്യലിസ്റ്റ് ടീച്ചർമാരുടെ മറ്റു വിഷയങ്ങളെ കുറിച്ച് 3 മാസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നതാണ്.

മലയാളം വാർത്തകൾ/ വാർത്ത/Career/
വേതനത്തിൽ 3000 രൂപ വർധിപ്പിക്കാൻ തീരുമാനം; സമഗ്ര ശിക്ഷ കേരള പാർട്ട് ടൈം സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സമരം ഒത്തുതീർപ്പായി
Open in App
Home
Video
Impact Shorts
Web Stories