അപേക്ഷകര്‍ 800 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുളള വാസയോഗ്യമായ വീടുളളവരും ഒരു ലക്ഷം രൂപഴില്‍ താഴെ വാര്‍ഷിക വരുമാനമുളളവരുമായിരിക്കണം. പഠനമുറി ലഭിക്കുന്നതിനുള്ള അപേക്ഷകൾ 2023 സെപ്തംബർ 30 വരെ അതാത് കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കാം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും അതാത് പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.
വിദ്യാർത്ഥികളുടെ വീടുകളിൽ പഠിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പുകൾ മുഖേന നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘പഠനമുറി’. മുൻകാലങ്ങളിൽ എട്ടാം ക്ലാസ് മുതൽ നൽകി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണിത്.കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 5173 വീടുകളിൽ പട്ടികജാതി വികസന വകുപ്പ് മുഖേന പഠനമുറികൾ നിർമ്മിച്ചു നൽകിയിരുന്നു.
advertisement