യുജിസിയുടെ കീഴിലുള്ള ഈ സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 15,000/- രൂപ ലഭിക്കും. ഒരു അധ്യയന വർഷത്തിൽ 10 മാസം ലഭിക്കുന്ന ഈ സ്കോളർഷിപ്പിൽ , രണ്ട് വർഷക്കാലയളവിൽ 3 ലക്ഷം രൂപ ലഭിക്കും.
ആർക്കൊക്കെ അപേക്ഷിക്കാം
2023 – 24 അധ്യയന വർഷത്തിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പഠിക്കുന്നവർക്കും വിവിധ ഇന്റഗ്രേറ്റഡ് കോഴ്സുകളിൽ പഠിക്കുന്ന നാലാം വർഷ വിദ്യാർത്ഥികൾക്കുമാണ്, അപേക്ഷിക്കാനവസരം. ബിരുദ പ്രോഗ്രാമിനു ലഭിച്ച മാർക്കിന്റെ മെറിറ്റ് അടിസ്ഥാനത്തിൽ നൽകുന്ന സ്കോളർഷിപ്പായതിനാൽ പ്രത്യേകിച്ച് വരുമാന പരിധി നിശ്ചയിച്ചിട്ടില്ല.റെഗുലർ കോഴ്സുകളിൽ പഠിക്കുന്നവർ സെൽഫ് ഫിനാൻസിങ് കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
advertisement
കൂടുതൽ വിവരങ്ങള്‍ക്ക്
അപേക്ഷ സമർപ്പണത്തിന്
ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)