നാലുവർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് മൂന്നുവർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി എക്സിറ്റ് ഓപ്ഷൻ നൽകും. അടുത്ത അധ്യയനവർഷം എല്ലാ യു.ജി.പ്രോഗ്രാമുകളും നാലുവർഷ ഘടനയിലേക്ക് മാറും. ഓരോ പ്രോഗ്രാമുകൾക്കും ചേരുന്നതിനുള്ള അടിസ്ഥാനയോഗ്യതയിൽ വ്യത്യാസമുണ്ട്. ഇക്കാര്യം വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
വിവിധ പ്രോഗ്രാമുകൾ
1. നാലു വർഷപ്രോഗ്രാമുകൾ
- ബി.ബി.എ. (എ.ആർ., മാർക്കറ്റിങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്)
- ബി.കോം (ഫിനാൻസ്, കോ-ഓപ്പറേഷൻ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്)
- ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
- ബി.എ. മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
- ബി.എ. ഹിസ്റ്ററി
- ബി.എ. സോഷ്യോളജി
advertisement
2. മൂന്നു വർഷപ്രോഗ്രാമുകൾ
- ബി.എ. നാനോ ഓൺട്രപ്രനേർഷിപ്പ്,
- ബി.സി.എ.
- ബി.എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
- ബി.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
- ബി.എ. സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
- ബി.എ. അഫ്സൽ ഉൽ ഉലമ
- ബി.എ. ഇക്കണോമിക്സ്
- ബി.എ. ഫിലോസഫി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ശ്രീനാരായണഗുരു സ്റ്റഡീസ്
- ബി.എ. പൊളിറ്റിക്കൽ സയൻസ്
- ബി.എ. സൈക്കോളജി
3. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ
- എം.കോം
- എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
- എം.എ. മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
- എം.എ. അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
- എം.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
- എം.എ. സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ
- എം.എ. ഹിസ്റ്ററി
- എം.എ. സോഷ്യോളജി
- എം.എ. ഇക്കണോമിക്സ്
- എം.എ. ഫിലോസോഫി
- എം.എ. പൊളിറ്റിക്കൽ സയൻസ്
- എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും: https://www.sgou.ac.in
തയാറാക്കിയത്: ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)