TRENDING:

ഐ.ഐ.ടികളിലടക്കം പിന്നാക്കവിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ സ്കോളർഷിപ്പ്

Last Updated:

ഇതിനായി 14 വർഷം പഴക്കമുള്ള ഉത്തരവ് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് പരിഷ്കരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ.ഐ.ടികളിലടക്കം പിന്നാക്കവിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ സ്കോളർഷിപ്പ്. ദേശീയപ്രാധാന്യമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും പഠിക്കാൻ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്ന തരത്തിലുളള സ്കോളർഷിപ്പ് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനം . ഇതിനായി 14 വർഷം പഴക്കമുള്ള ഉത്തരവ് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് പരിഷ്കരിച്ചു.
advertisement

ഫീസ് മുൻകൂട്ടി അടയ്ക്കാതെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാൻ ഫ്രീഷിപ്പ് കാർഡുകളും ഏർപ്പെടുത്തും. അതിനായി ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ജാതി-വരുമാന വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഫോട്ടോയും സമർപ്പിക്കണം.

വിദ്യാഭ്യാസത്തിൽ പട്ടികജാതി-പട്ടികവർഗ വിദ്യാർ ഥികളുടെ മാഗ്നാകാർട്ടയാണ് ഈ ഉത്തരവെന്നാണ് സർക്കാർ വിശേഷണം. ഇതിനുമുമ്പ് 2009 ലാണ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി ഉത്തരവിറക്കിയത്.

Also read-മിഷൻ കർമ്മയോഗി: സിവിൽ സർവീസ് പരിശീലനത്തിൽ മസൂറിയിലെ അക്കാദമി വരുത്തിയ മാറ്റങ്ങൾ

എവിടെയെല്ലാം

രാജ്യത്തെവിടെയുമുള്ള ഐ.ഐ.ടി.കൾ, കല്പിതസർവകലാശാലകൾ, സി.എ., ഐ.സി.ഡബ്ല്യു.എ., സി.എഫ്.എ., സി.ജി. കോഴ്സുകൾ, പുതുതലമുറ കോഴ്സു കൾ തുടങ്ങിയവയെല്ലാം സ്കോളർഷിപ്പുണ്ടാവും.

advertisement

സ്കോളർഷിപ്പ് ഇങ്ങനെ

  •  അർഹത, സംസ്ഥാനത്തിനു പുറത്തുള്ള പഠനത്തിന് മെറിറ്റ്-റിസർവേഷൻ അടിസ്ഥാനത്തിൽ പ്രവേശനം നേടിയവർക്ക്
  • സർക്കാർ അംഗീകൃത സ്വകാര്യ സർവകലാശാലകളിലും വൊക്കേഷണൽ ട്രെയിനിങ് സ്ഥാപനങ്ങളിലും പ്രവേശനം നേടുന്നവർക്ക് തുക ലഭിക്കും.
  • വിദൂര, ഓൺലൈൻ, പാർട് ടൈം, ഈവനിങ് കോഴ്സുകൾ പഠിക്കുന്നവർക്കും ട്യൂഷൻ പരീക്ഷാ-സ്പെ ഷ്യൽ ഫീസുകൾ ലഭിക്കും.
  • പിഎച്ച്.ഡി., എം.ഫിൽ., എം.ടെക്., എം.ലിറ്റ് കോഴ്സുകളിൽ യു.ജി.സി.-ഗേറ്റ് പാസാകാത്തവർക്ക് യു.ജി.സി. തുകയുടെ 75 ശതമാനം ഫെലോഷിപ്പും കണ്ടിജന്റ് ഗ്രാന്റുമായി നൽകും.
  • advertisement

  •  സംസ്ഥാന സർക്കാരിന്റെ ലപ്സം ഗ്രാന്റ്, സ്റ്റൈപ്പന്റ്, പോക്കറ്റ് മണി എന്നിവ സ്റ്റേക്ക് അക്കാദമിക് അലവൻസ് എന്ന പേരിൽ ഒറ്റത്തവണയായി ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നൽകും.

മലയാളം വാർത്തകൾ/ വാർത്ത/Career/
ഐ.ഐ.ടികളിലടക്കം പിന്നാക്കവിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ സ്കോളർഷിപ്പ്
Open in App
Home
Video
Impact Shorts
Web Stories