മിഷൻ കർമ്മയോഗി: സിവിൽ സർവീസ് പരിശീലനത്തിൽ മസൂറിയിലെ അക്കാദമി വരുത്തിയ മാറ്റങ്ങൾ

Last Updated:

സിവിൽ സർവീസ് ട്രെയിനികൾക്ക് ജീവിതകാലം മുഴുവൻ പാഠമാക്കാനുള്ള കാര്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്

സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി ‘മിഷൻ കർമ്മയോഗി’ എന്ന പദ്ധതിയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചിരുന്നു. സിവിൽ സർവീസ് ട്രെയിനികൾക്ക് ജീവിതകാലം മുഴുവൻ പാഠമാക്കാനുള്ള കാര്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പൗരകേന്ദ്രീകൃതമായി പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ‘മിഷൻ കർമ്മയോഗി’യുടെ ലക്ഷ്യം.
പ്രധാനമന്ത്രിയുടെ ഈ ലക്ഷ്യത്തിനായി ഉത്തരാഖണ്ഡിലെ മസൂറിയിലുള്ള ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷൻ, സിവിൽ സർവീസ് പരിശീലന മൊഡ്യൂളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഗ്രാമ സന്ദർശനങ്ങൾ
മലയോര സംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ട്രെയിനികൾക്ക് നേരിട്ടുള്ള അനുഭവം നൽകുന്നതിന് ഗ്രാമ സന്ദർശനങ്ങൾ, ഹിമാലയൻ ട്രക്കിംഗ്, ഈ പ്രദേശങ്ങളിലെ സ്വയം സഹായ സംഘങ്ങളുമായുള്ള ആശയവിനിമയം എന്നിവ പരിശീലന കാലയളവിൽ ഒരുക്കിയിട്ടുണ്ട്. വിവിധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായുള്ള സഹകരണത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. അനുഭവപരമായ പഠനത്തിലൂടെ സിവിൽ സർവീസ് ട്രെയിനികൾക്ക് ഈ മേഖലകളിലെ അവസരങ്ങളും വെല്ലുവിളികളും തുറന്നുകാട്ടുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.
advertisement
2022 ഓഗസ്റ്റിൽ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു രണ്ട് ദിവസം അക്കാദമി സന്ദർശിക്കുകയും സംസ്ഥാനത്തെ അവസരങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു. ‘അരുണാചൽ മെലങ്ങ്’ എക്സിബിഷനിലൂടെ ട്രെയിനി ഓഫീസർമാർ വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്കാരം തുറന്നുകാട്ടിയിരുന്നു.
പദ്മ അവാർഡ് ജേതാക്കളുമായി കൂടിക്കാഴ്ച
‘സബ്കാ സാത്ത് പ്രോഗ്രാമിന്’ കീഴിൽ പ്രമുഖരായ സാമൂഹിക പ്രവർത്തകരുമായി ഇടപഴകുന്നതിന്റെ ഭാഗമായി, പത്മ അവാർഡ് ജേതാക്കൾ അവരുടെ അനുഭവങ്ങൾ ട്രെയിനികളുമായി പങ്കുവയ്ക്കും.
സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനം
സ്വയം സഹായ സംഘങ്ങളുടെ (എസ്എച്ച്ജി) മേളകൾ വഴി വനിതാ സംരംഭകരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് സംരംഭകത്വത്തെക്കുറിച്ച് ധാരണ വികസിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്. സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തനം, അവരുടെ ഉൽപ്പന്നത്തിന്റെ ഗുണനിലവാരം, ഗവൺമെന്റിന്റെ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് ട്രെയിനികൾക്ക് മികച്ച അവബോധം നൽകുന്ന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, സാധാരണക്കാർ അഭിമുഖീകരിക്കുന്ന ദൈനംദിന യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഒരു ജില്ല ഒരു ഉൽപ്പന്ന പദ്ധതി, ജിഐ ടാഗിംഗ് പ്രോജക്ടുകൾ എന്നിവയിലൂടെ സാമൂഹികവും സാമ്പത്തികവുമായ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ട്രെയിനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമുണ്ട്.
advertisement
ഫീൽഡ് സ്റ്റഡിയും ഗവേഷണവും
ഫീൽഡ് സ്റ്റഡിയും ഗവേഷണവും ട്രെയിനികൾക്ക് ഗ്രാമങ്ങളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ തുറന്നുകാട്ടാൻ ഉതകുന്നതാണ്. ഉദ്യോഗസ്ഥർ, ഗ്രാമത്തിലെ മുതിർന്നവർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുമായി സംസാരിച്ച് വിവിധ സർക്കാർ പദ്ധതികളുടെ നടത്തിപ്പ് വിശദമായി പഠിക്കാൻ ഇത് അവസരമൊരുക്കുന്നു. ഗ്രാമങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും അവ പരിഹരിക്കാനുള്ള വഴികൾ നിർദ്ദേശിക്കാനും ഐഎഎസ് ഉദ്യോഗസ്ഥരെ ഇത് സഹായിക്കുന്നു.
ആർട്ടിഫിഷൽ ഇന്റലിജൻസ്, ബിഗ് ഡാറ്റാ
അഡ്മിനിസ്ട്രേഷന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതയ്‌ക്ക് അനുസൃതമായി, ബിഗ് ഡാറ്റ കൈകാര്യം ചെയ്യൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവ പോലെയുള്ള പുതിയ സാങ്കേതിക വിദ്യകളിലും ട്രെയിനികൾക്ക് പരിശീലനം നൽകും. പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ഈ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലാണ് അക്കാദമി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
advertisement
ട്രെയിനികളെ ഡിജിറ്റൽ ഗവേണൻസിൽ പ്രാവീണ്യമുള്ളവരാകാൻ അന്താരാഷ്ട്ര സർവ്വകലാശാലകൾ നൽകുന്ന സർട്ടിഫൈഡ് പ്രോഗ്രാമുകളും പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Career/
മിഷൻ കർമ്മയോഗി: സിവിൽ സർവീസ് പരിശീലനത്തിൽ മസൂറിയിലെ അക്കാദമി വരുത്തിയ മാറ്റങ്ങൾ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement