വിദ്യാര്‍ഥികൾ ജീവനൊടുക്കുന്ന സംഭവം, തീപിടിത്ത സംഭവങ്ങള്‍, പരിശീലന കേന്ദ്രങ്ങളിലെ സൗകര്യങ്ങളുടെ അഭാവം, കൂടാതെ പരിശീലന കേന്ദ്രങ്ങള്‍ സ്വീകരിക്കുന്ന അധ്യാപന രീതികള്‍ എന്നിവയെക്കുറിച്ചുള്ള വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.
കാനഡ വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കും: സ്റ്റുഡന്റ് വിസകളിൽ 35% കുറവ് വരും
പരിശീലന കേന്ദ്രങ്ങൾക്കുള്ള നിര്‍ദേശങ്ങള്‍
- ബിരുദത്തിന് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളയാളുകളെ അധ്യാപകരായി നിയമിക്കരുത്.
- കോച്ചിങ് സെന്ററിൽ പ്രവേശനം നേടുന്നതിനായി റാങ്ക് അല്ലെങ്കില്‍ ഉയര്‍ന്ന മാര്‍ക്ക് ഉറപ്പു നൽകുന്ന തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ വിദ്യാര്‍ഥികള്‍ക്കോ മാതാപിതാക്കള്‍ക്കോ നല്‍കരുത്.
- 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പരിശീലനത്തിനായി പ്രവേശനം നല്‍കരുത്. സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷയ്ക്ക് ശേഷം മാത്രമേ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ പാടുള്ളൂ
- പരിശീലനത്തിന്റെ ഗുണനിലവാരം, വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങള്‍, പരിശീലന കേന്ദ്രം അല്ലെങ്കില്‍ വിദ്യാര്‍ഥികള്‍ നേടിയ ഫലങ്ങള്‍ എന്നിവയുമായി ബന്ധപ്പട്ട് നേരിട്ടോ അല്ലാതെയോ ഉള്ള വാഗ്ദാനങ്ങള്‍ നല്‍കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുത്.
advertisement
മാര്‍ഗനിര്‍ദേശങ്ങളുടെ ലക്ഷ്യങ്ങള്‍
- പരിശീലന കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രണത്തിനുമായി ഒരു ചട്ടക്കൂട് സ്ഥാപിക്കുകപരിശീലന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചിത നിലവാരം നിശ്ചയിക്കുക
- പരിശീലന കേന്ദ്രത്തില്‍ പരിശീലനം നേടുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക
- കുട്ടികളുടെ സമഗ്രവികസനത്തിനായി പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശീലന കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക
- വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് കരിയര്‍ ഗൈഡന്‍സും കൗണ്‍സലിങ്ങും നല്‍കുക.
പരിശീലന കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കല്‍, രജിസ്‌ട്രേഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, നിര്‍ദിഷ്ട വ്യവസ്ഥകള്‍ പാലിക്കല്‍ എന്നിവയും ഉള്‍പ്പെടുന്നു. യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുക, കബളിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കുന്നത് ഒഴിവാക്കുക, 16 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുക, കൗണ്‍സലിങ് സൗകര്യങ്ങള്‍ നല്‍കുക എന്നിവയെല്ലാം രജിസ്‌ട്രേഷന്‍വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.
ന്യായമായ ഫീസുകള്‍, സുതാര്യമായ ഫീസ് റെസീപ്റ്റുകള്‍, പ്രോസ്‌പെക്ടസ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ഫീസ് സംബന്ധിച്ച കാര്യങ്ങളും മാര്‍ഗനിര്‍ദേശത്തില്‍ നല്‍കിയിട്ടുണ്ട്. ഇവ കൂടാതെ, പണം തിരികെ നല്‍കുന്ന നയങ്ങളും കോഴ്‌സിന് ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ചും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
പ്രഥമാ ചികിത്സാ സൗകര്യങ്ങള്‍, വൈദ്യുതി, കാറ്റും വെളിച്ചവും ക്രമീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍, കുടിവെള്ളം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയും അടിസ്ഥാന സൗകര്യമായി ഒരുക്കണം.
സമയബന്ധിതമായി ക്ലാസുകള്‍ പൂര്‍ത്തിയാക്കുക, സ്‌കൂള്‍ സമയവുമായി പരിശീലന കേന്ദ്രങ്ങളുടെ സമയം ഒന്നിച്ചുവരാതെ നോക്കുക, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിന് ഇടവേളകള്‍ ഉറപ്പുവരുത്തുക, ആഴ്ചയില്‍ അവധിദിനം നല്‍കുക, ദിവസേനയുള്ള ക്ലാസുകളില്‍ പരിധി നിശ്ചയിക്കുക എന്നിവയെല്ലാം മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍
രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാല്‍ പരിശീലന കേന്ദ്രത്തിന് നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതിന് അധികാരമുണ്ടായിരിക്കും. എന്നാല്‍, ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് രജിസ്‌ട്രേഷന്‍ അനുവദിച്ച അധികാരി പരിശീലനകേന്ദ്രത്തിന് വിശദീകരണം നല്‍കാന്‍ സമയമനുവദിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
നീറ്റ് (യുജി), ജെഇഇ (മെയിന്‍) പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന്, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) 'നാഷണല്‍ ടെസ്റ്റ് അഭ്യാസ്' മൊബൈല്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്., ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള മോക്ക് ടെസ്റ്റുകള്‍ നടത്തുന്നതിന് ഓണ്‍ലൈനില്‍ സൗജന്യമായി പ്രവേശനം നല്‍കുന്നു.