TRENDING:

എംഎസ്‌സി ഫോറൻസിക് ഡെന്റിസ്ട്രി /നഴ്സിങ് NFSU-ൽ പഠിക്കണോ?

Last Updated:

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15 ആണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എംഎസ്‌സി ഫോറൻസിക് ഡെന്റിസ്ട്രി, എംഎസ്‌സി ഫോറൻസിക് നഴ്സിങ് പഠിക്കാൻ നാഷനൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ അവസരം.  എൻഎഫ്എസ്യുവിന്റെ (NFSU) ഗുജറാത്തിലുള്ള ഗാന്ധിനഗർ കാമ്പസിൽ നടത്തുന്ന എംഎസ്\സി ഫോറൻസിക് ഡെന്റിസ്ട്രി /എംഎസ്‌സി ഫോറൻസിക് നഴ്സിങ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15 ആണ്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

1.എം.എസ് സി ഫോറൻസിക് ഡെന്റിസ്ട്രി

രണ്ടുവർഷം ദൈർഘ്യമുള്ള എം.എസ് സി ഫോറൻസിക് ഡെന്റിസ്ട്രി പ്രോഗ്രാമിനു ചേരാൻ 55 ശതമാനം മാർക്കിൽ കുറയാതെയുള്ള അംഗീകൃത ബി.ഡി.എസ് ബിരുദം വേണം.എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് മതി

2.എം.എസ് സി ഫോറൻസിക് നഴ്സിങ്

രണ്ടുവർഷം ദൈർഘ്യമുള്ള എം.എസ് സി ഫോറൻസിക് നഴ്സിങ് പ്രോഗ്രാമിനു ചേരാൻ 55 ശതമാനം മാർക്കിൽ കുറയാതെയുള്ള അംഗീകൃത ബി.എസ്.സി നഴ്സിങ് ബിരുദം വേണം. അപേക്ഷകർ ഏതെങ്കിലും സംസ്ഥാന നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമാകണം.എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് മതി.ഇതുകൂടാതെ അടിസ്ഥാന നഴ്സിങ് ബിരുദം നേടിയതിനുശേഷം ഒരുവർഷത്തിൽ കുറയാതെ വർക്ക് എക്സ്പീരിയൻസ് അപേക്ഷകർക്ക് ഉണ്ടായിരിക്കണം.

advertisement

അപേക്ഷാ സമർപ്പണത്തിന്: www.nfsu.ac.in

കൂടുതൽ വിവരങ്ങൾക്ക്

മെയിൽ: admission_sml@nfsu.ac.in

ഫോൺ: 079-23977171, 079-23977191, +919033547375

തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
എംഎസ്‌സി ഫോറൻസിക് ഡെന്റിസ്ട്രി /നഴ്സിങ് NFSU-ൽ പഠിക്കണോ?
Open in App
Home
Video
Impact Shorts
Web Stories